താൾ:CiXIV134.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96

ൎപ്പിച്ചുകൊണ്ട അന്ന വസ്ത്രങ്ങൾ കൊടുത്ത സംരക്ഷിച്ച വ
ന്നു. ആ ബാലകൻ കുറെയ ദിവസം കൊണ്ട എഴുത്തിലും വാ
യനയിലും കണക്കിലും എത്രയും സമൎത്ഥനായി. അപ്പൊൾ അ
വന്റെ അമ്മ അവനെ നൊക്കി നീ സകല വിദ്യകളിലും വി
ദഗ്ധനായെല്ലൊ ഇനിമെൽ നീ ഏതെങ്കിലും ഒരു ഉദ്യൊഗം
ചെയ്ത കഴിയെണം എന്നാൽ ൟ കച്ചവടക്കാരന്റെ വീട്ടിൽ
പാൎക്കുന്നത യുക്തമല്ല നമ്മുടെ പൂൎവ്വന്മാര ബഹു കാലം കച്ച
വടം കൊണ്ട ജീവനം കഴിച്ച വന്നിരുന്നു അതുകൊണ്ട നീ
യും അങ്ങിനെ ചെയ്താൽ നല്ലതാകുന്നു അതിന്നായിട്ട നീ ചെ
യ്യെണ്ടുന്ന കാൎയ്യം എന്തെന്ന നീ ചൊദിച്ചാൽ ഞാൻ പറയാം.
ഇവിടെക്ക സമീപം കുണ്ണിന പുരമെന്ന പട്ടണത്തിൽ ധൎമ്മ
പാലനെന്ന ഒരു വൎത്തകനുണ്ട. അവൻ തന്റെ ജാതിയിൽ
ആരെങ്കിലും ദരിദ്രനായി തന്റെ അടുക്കൽ വന്നാൽ ആ വ
ൎത്തകൻ അവനെ ആദരിച്ച അവന്ന കച്ചവടം ചെയ്വാൻ വെ
ണ്ടുന്ന ദ്രവ്യം കൊടുക്കുമാറുണ്ട. അതുകൊണ്ട നീ അവന്റെ
അടുക്കൽ പൊയി അവനെ ആശ്രയിച്ചാൽ സുഖപ്പെടുമെ
ന്ന പറഞ്ഞപ്പൊൾ അവൻ അമ്മയൊട അനുവാദം വാങ്ങി
അവിടെനിന്ന പുറപ്പെട്ട ആ കച്ചവടക്കാരന്റെ വീട്ടിലെക്ക
പൊയി. അന്നെരം ആ കച്ചവടക്കാരൻ അതിന്ന മുമ്പെ ത
ന്നൊട അനെകം പ്രാവിശ്യം വളരെ ദ്രവ്യം വാങ്ങിക്കൊണ്ടു
പൊയി അതൊക്കെയും നശിപ്പിച്ച പിന്നെയും കുറെയ ദ്രവ്യം
തരെണമെന്ന ചൊദിപ്പാൻ വന്ന ഒരു കൊമിട്ടിയെ നൊക്കി
എടൊ നീ ചൊദിച്ചപ്പൊൾ ഒക്കെയും ഞാൻ നിനക്ക പണം
തന്നു നീ അല്പം പൊലും ലാഭം ഉണ്ടാക്കാതെ അതിനെ ഒക്ക
യും വ്രയം ചെയ്ത ഇനിയും പണം തരെണമെന്ന ചൊദി
പ്പാൻ വന്നിരിക്കുന്നു ബുദ്ധിമാനായവൻ ചത്ത കൊറ്റിയെ
ക്കൂടി പൂൎവധനമായി വെച്ചുകൊണ്ട അതിനാൽ ഐശ്വൎയ്യം
സമ്പാദിക്കും നീ അയൊഗ്യൻ നിനക്ക ദ്രവ്യം തരികയില്ല
എന്ന അവനൊട ദുഷിച്ചുകൊണ്ടിരുന്നു. അപ്പൊൾ ആ ബാ
ലകൻ ആ വാക്കുകൾ കെട്ട അവന്റെ അടുക്കൽ പൊയി ത
നിക്ക ആ കൊറ്റിയെത്തരണമെന്ന ചൊദിച്ചാറെ അവൻ
തന്നെ പരിഹാസം ചെയ്വാൻ വന്നൂ എന്ന കൊപിച്ചുകൊ
ണ്ട ഒരു ചത്തുപൊയ കൊറ്റിയെ അവന്റെ കയ്യിൽ കൊടു
ത്ത പൊകെണമെന്ന പറഞ്ഞ ശെഷം ആ ബാലൻ ആ
കൊറ്റിയെ എടുത്തുകൊണ്ടുപൊയി അങ്ങാടിയിൽ വെച്ച കു
ത്തിരിക്കുമ്പൊൾ ഒരുത്തൻ താൻ വളൎത്തിക്കൊണ്ടിരുന്ന പൂച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/108&oldid=178889" എന്ന താളിൽനിന്ന് ശേഖരിച്ചത്