താൾ:CiXIV134.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

93

വിനെ നിങ്ങളുടെ അടുക്കൽ ചെൎക്കെണ്ടാ എന്ന പറഞ്ഞതി
ന്റെ ശെഷം ആ രാജാവ രാജാളിപക്ഷിയെക്കണ്ട ൟ പ്രാ
വൊളം ഉള്ള മാംസം എന്റെ ദെഹത്തിൽനിന്ന ഞാനറുത്ത ത
രാം ൟ പ്രാവിനെ വിടെണം എന്ന പറഞ്ഞു. ആ വാക്ക
കെട്ട ൟ പ്രാവൊളം ഉള്ള മാംസം ത്രാസ കൊണ്ട തൂക്കി നി
ൎത്തി തരിൻ എന്ന അപെക്ഷിച്ചു. ആ രാജാവ നല്ലതെന്ന
പറഞ്ഞ ത്രാസ വരുത്തി അതിന്റെ ഒരു പടിയിൽ പ്രാവി
നെയിട്ട മറ്റതിൽ തന്റെ മാംസം അറുത്ത വെച്ചപ്പൊൾ എ
ത്ര തന്നെ മാംസം അവൻ വെച്ചാലും അത പ്രാവിന്ന ശരി
യായി തൂങ്ങായ്കകൊണ്ട രാജാവ താൻ തന്നെ ഒരു പടിയിൽ
കുത്തിരുന്നു അതിന്റെ ശെഷം ത്രാസ ശരിയായി തൂങ്ങി. അ
പ്പൊൾ അഗ്നിയും ദെവെന്ദ്രനും രാജാവിന്റെ ഗുണങ്ങളിങ്കൽ
സന്തൊഷിച്ച താന്താങ്ങളുടെ സാക്ഷാലുള്ള സ്വരൂപങ്ങളെ
വഹിച്ച എതിരെ വന്ന നിന്ന രാജാവിനെ ശ്ലാഘിച്ച അവൻ
അപെക്ഷിച്ച വരങ്ങളെ നൽകി തങ്ങളുടെ ലൊകങ്ങളിലെക്ക
പൊയി. അതുകൊണ്ട യൊഗ്യന്മാര തങ്ങളെ വിശ്വസിക്കു
ന്നവരെ രക്ഷിപ്പാൻ വെണ്ടി തങ്ങളുടെ പ്രാണനെപ്പൊലും
ലക്ഷ്യമാക്കുകയില്ല.

നിഷധദെശം a Country in the South East division of India.
ശിബിചക്രവൎത്തി a King famous in Hindoo History, s. m. ധൎമ്മി
ഷ്ടൻ a charitable person, s. m. ഇഛിക്കുന്നു to wish, desire, v. a. വാ
ഗ്ദത്തം a promise, lit. that which is given by word, or giving one's word,
s. n. അഴിക്കുന്നു to undo, unloose, v. a. വാഗ്ദത്തത്തെ അഴിക്കുന്നു
to break a promise. അഭയം lit. fearlessness. അഭയം പ്രാപിക്കു
ന്നു to take refuge under the protection of another. ദെവലൊകം Para-
dise from ദെവ a deity, and ലൊകം a World, the habitation of the
Deities. ഗന്ധൎവ്വൻ "a Gundharva" or celestial musician, s. m. ദെവെ
ന്ദ്രൻ a name of Indra, s. m. രാജാളിപക്ഷി a hawk, s. n. മാടപ്രാ
വ a pigeon, s. n. അഗ്നി fire, the God of fire. ശരണം refuge, s. n.
തിരുമെനി Sir, an honorific appellation applied to Rajahs. ൟപ്രാ
വൊളം മാംസം എന്റെ ദെഹത്തിൽനിന്ന ഞാൻ അറുത്ത ത
രാം I will cut off and give you as much flesh from my body as is equal to
this pigeon. പ്രാവൊളം Compd of പ്രാവ and ഓളം until, as much as.
ത്രാസ a pair of scales, s. n. തൂക്കുന്നു to weigh, to hung, v. a. പടി
one of a pair of scales, s. n. തൂങ്ങുന്നു to hung, to be suspended, v. n.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/105&oldid=178886" എന്ന താളിൽനിന്ന് ശേഖരിച്ചത്