മൊഹം; ഡംഭം, താന്തൊന്നിത്വം
To Conceit, v. a. തൊന്നുന്നു, ഊഹിക്കു ന്നു, വിശ്വസിക്കുന്നു.
Conceited, a. താന്തൊന്നിത്വമുള്ള, ഡം ഭമുള്ള, അഹംഭാവമുള്ള, അഹംപൂൎവമായു ള്ള, മായാമൊഹമുള്ള.
Conceitedly, ad. അഹംഭാവത്തൊടെ, ഡംഭത്തൊടെ, ഊഹമായി.
Conceitdness, s. അഹംഭാവം, ഡംഭം, വ്യാമൊഹം, മനൊരാജ്യം, ഊഹം.
Conceivable, a, ഗ്രഹിക്കാകുന്ന, അറിയാ കുന്ന, മനസ്സിൽ ധരിക്കാകുന്ന, ബുദ്ധി എ ത്താകുന്ന, നിരൂപിക്കാകുന്ന, തൊന്നത ക്ക, ഗ്രാഹ്യം.
Conceivableness, s. ഗ്രഹണം, തോന്നൽ.
To Conceive, v. a. &. n. ധരിക്കുന്നു, അറിയുന്നു, ഗ്രഹിക്കുന്നു, ഊഹിക്കുന്നു; തൊന്നുന്നു, നിരൂപിക്കുന്നു, കരുതുന്നു; വി ശ്വസിക്കുന്നു; ഗൎഭം ധരിക്കുന്നു, ഉല്പാദിക്കു ന്നു, ഉല്പത്തിയാകുന്നു.
Conceiver, s. ഗ്രഹിക്കുന്നവൻ, അറിയു ന്നവൻ, മനസ്സിൽ ധരിക്കുന്നവൻ.
Concent, s. രാഗചെൎച്ച, മെളക്കൊഴുപ്പ, മെളയൊജ്യത, സ്വരവാസന; യൊജ്യ ത, ചെൎച്ച.
To Concentrate, v. a. മദ്ധ്യഭാഗത്തിൽ കൂ ടിവരുത്തുന്നു; ഒരുമിച്ച കൂടിവരുത്തു ന്നു; നടുമയ്യത്തിൽ ശെഖരിക്കുന്നു.
Concentration, s. നടുമയ്യത്തിലെക്കുള്ള ശെഖരം.
To Concentre, v. a. & n. നടുമയ്യത്തി ലക്ക നീക്കി വെക്കുന്നു, നടുമയ്യത്തിലെക്ക കൂടിവരുത്തുന്നു; നടുമയ്യത്തിലെക്ക കൂടു ന്നു, നടുമയത്തിൽ ഊന്നുന്നു.
Conceptible, a. ഗ്രഹിക്കാകുന്ന, ബുദ്ധി എത്താകുന്ന, ഗ്രാഹ്യം.
Conception, s. ഉൽപാദനം, ഉൽപത്തി, ഉത്ഭവം, ഗൎഭോൽപത്തി, ഗൎഭോൽപാദം, ഗൎഭധാരം; ഗ്രഹണം, തൊന്നൽ, വിചാ രം, ഗൊചരം, ഊഹം, അഭിപ്രായം, ബു ദ്ധി.
Conceptive, a, ഗ്രഹിക്കതക്ക, ഉത്ഭവിക്കുന്ന.
To Concern, v. a. & n. കാൎയ്യമാക്കുന്നു, സംബന്ധിപ്പിക്കുന്നു, ഉൾപെടുത്തുന്നു, വി ചാരപ്പെടുത്തുന്നു, വിഷാദിപ്പിക്കുന്നു; സം ബന്ധിക്കുന്നു, അടുത്തിരിക്കുന്നു, ചെരുന്നു, ഉൾപ്പെടുന്നു, വിചാരപ്പെടുന്നു, വിഷാ ദിക്കുന്നു, എൎപ്പെടുന്നു.
Concern, s. കാൎയ്യം, സംഗതി, വിചാരം; താത്പൎയ്യം; സംബന്ധം; വിഷാദം, ദുഃ ഖം, ചഞ്ചലം.
Conceaning, prep. സംബന്ധിച്ച, പറ്റി, കുറിച്ച, അടുത്ത.
|
Concernment, s, കാൎയ്യം, വിചാരം, സം ബന്ധം, എൎപ്പാട; വിഷാദം, ചഞ്ചലത.
To Concert, v. a. രഹസ്യമായി കാൎയ്യം തീൎക്കുന്നു, നിദാനം വരുത്തുന്നു, കൂടിനി ശ്ചയിക്കുന്നു; കൂടിവിചാരിക്കുന്നു, ഒരുമ്പെ ടുന്നു.
Concert, s. കൂടിവിചാരം, ഒരുമ്പാട; മെ ളക്കൊഴുപ്പ, വാദ്യഘൊഷം.
Concession, s. സമ്മതം, അനുജ്ഞ, അ നുസരം; അനുവാദം; വിട്ടുകൊടുക്കുക.
Conch, s. ശംഖ, ചിപ്പി.
To Conciliate, v. a. ഇഷ്ടപ്പെടുത്തുന്നു; നിരപ്പാക്കുന്നു, യൊജിപ്പിക്കുന്നു, ഇണെ ക്കുന്നു, രഞ്ജിപ്പിക്കുന്നു.
Conciliation, s. യൊജ്യത, യൊജിപ്പ, ര ഞ്ജിപ്പ; ഇണക്കം, സാമം.
Conciliator, s. യൊജിപ്പിക്കുന്നവൻ, ര ഞ്ജിപ്പിക്കുന്നവൻ, ഇണക്കുന്നവൻ.
Conciliatory, a. ഇണക്കുന്ന, ഇണങ്ങുന്ന, യൊജിപ്പിക്കുന്ന, രജ്ഞിപ്പുള്ള.
Concise, a. ചുരുക്കമുള്ള, സംക്ഷെപമുള്ള.
Concisely, ad. ചുരുക്കത്തിൽ, ചുരുക്കമാ യി, സംക്ഷെപമായി.
Conciseness, s. ചുരുക്കം, സംക്ഷെപം.
Concision, s. ചെദനം.
Conclave, s. രഹസ്യമുറി, മന്ത്രശാല, ര ഹസ്യക്കൂട്ടം, സംഘം.
To Conclude, v. a. പരിചെദിക്കുന്നു, തീൎക്കുന്നു, തീൎച്ചവരുത്തുന്നു, കലാശിക്കുന്നു, സമൎപ്പിക്കുന്നു, സമാപ്തിവരുത്തുന്നു, അവ സാനിക്കുന്നു, നിശ്ചയിക്കുന്നു, നിദാനമാ ക്കുന്നു.
Conclusible, a. തീൎക്കാകുന്ന, നിശ്ചയിക്കാ കുന്ന, തീൎച്ചയുള്ള.
Conclusion, s. പരിഛെദം, തീ, കലാ ശം, സമാപ്തി, നിദാനം, അവസാനം, ഒടുക്കം, നിഷ്പത്തി, അനുമാനം, സിദ്ധി, സിദ്ധാന്തം.
Conclusive, a. പരിഛെദമുള്ള, തീൎച്ചയു ള്ള, ബൊധം വരുത്തുന്ന, തികവുള്ള.
Conclusively, ad, തീൎച്ചയായി, നിശ്ചിയ മായി, തികവായി.
Conclusiveness, s. സാദ്ധ്യസിദ്ധി; സാ ക്ഷിബൊധം, നിശ്ചയം വരുത്തുക, പ രിഛെദനം.
To Concoct, v.. a. & n. ജീൎണ്ണമാകുന്നു, ദഹിക്കുന്നു; പുടംവെക്കുന്നു, വെടിപ്പാക്കു ന്നു; ക്രമപ്പെടുത്തുന്നു; കവിതകെട്ടുന്നു; വെ വിക്കുന്നു, പാകം വരുത്തുന്നു.
Concoction, s. ജീൎണ്ണം, ദഹനം, കവിത കെട്ട, ക്രമപ്പെടുത്തുക; പാകം വരുത്തുക.
Concomitancy, s. മറ്റൊന്നൊട കൂടിയ ഇരിപ്പ, ഒന്നിച്ചുള്ള ഇരിപ്പ, സംബന്ധം.
|