താൾ:CiXIV132a.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

ഘനത്തിന്റെ കേന്ദ്രം മേല്പോട്ടു മേല്പോട്ടു ആയിപ്പോകുന്തോ
റും വീഴ്ചെക്കുള്ള വഴിയും വൎദ്ധിക്കുന്നു എന്നു കാണിക്കുന്നു. ഒരു
വസ്തുവിന്റെ മേൽഭാഗത്തിന്നു അധികം ഘനം ഉണ്ടെങ്കിൽ
ഘനത്തിന്റെ കേന്ദ്രം നടുവിൽ അല്ല മേല്ഭാഗത്തു ആയിരി
ക്കും. ഘനത്തിന്റെ കേന്ദ്രം O എന്ന സ്ഥലത്താണെങ്കിൽ വ
സ്തു പക്ഷേ നില്ക്കും. G എന്ന സ്ഥലത്താണെങ്കിലോ വീഴാ
തേ ഇരിക്കയില്ല. അതെന്തുകൊണ്ടു എന്നു ചോദിച്ചാൽ ഒരു
വസ്തു ചാഞ്ഞു നില്ക്കുമ്പോൾ താഴേയുള്ള സ്ഥലങ്ങളിൽനിന്നു
നാം വരെക്കുന്ന ലംബരേഖകൾ വസ്തുവിന്റെ അടിസ്ഥാന
ത്തിന്മേൽ വീഴുന്നെങ്കിലും മീതേയുള്ള സ്ഥലങ്ങളിൽനിന്നു
നാം വരെക്കുന്ന രേഖകൾ അതിന്നു പുറത്തേ വീഴൂ. ഉയരം
വൎദ്ധിക്കുന്തോറും ഘനത്തിന്റെ കേന്ദ്രം മേലോട്ടു ആയിപ്പോ
കുന്നതുകൊണ്ടു ചാഞ്ഞുനില്ക്കുന്ന സമയം ആപത്തുണ്ടാകും.
പിസ എന്ന പട്ടണത്തിൽ ഒരു പള്ളിയുടെ ഗോപുരം എ
ത്രയും ചാഞ്ഞു നില്ക്കുന്നെങ്കിലും വീഴുകയില്ല; അതിന്റെ
ഘനരേഖ അടിസ്ഥാനത്തിന്മേൽ വീണിരിക്കുന്നതുകൊണ്ടത്രേ.
എന്നാലും കപ്പലുകളിൽ അടിച്ചരക്കു ഇടുന്നതും വിളക്കുകളു
ടെ കാൽ ലോഹംകൊണ്ടു ഉണ്ടാക്കുന്നതും ഘനത്തിന്റെ കേ
ന്ദ്രത്തെ കഴിയുന്നേടത്തോളം താഴോട്ടു ആക്കേണ്ടതിന്നത്രേ.

106. ചില പാനപാത്രങ്ങളെ മേശമേൽ ചരിച്ചു വെച്ചാലും താനേ നിവി
ൎന്നു നില്ക്കുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/59&oldid=190576" എന്ന താളിൽനിന്ന് ശേഖരിച്ചത്