താൾ:CiXIV132a.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 218 —

പ്പെട്ടിട്ടു വീണ്ടും എതിർഭാഗത്തേക്കു തെറ്റിപ്പോകുന്നതുകൊ
ണ്ടു (C D) ഒന്നാം പൊട്ടൽ രണ്ടാം പൊട്ടലിനാൽ നിഷ്ഫലമാ
യി ചമയും. അധികം തടിച്ച വസ്തുവാകുന്ന കണ്ണാടിയിൽ
പ്രവേശിക്കുന്ന സമയത്തിൽ രശ്മി വലഭാഗത്തേക്കു തെറ്റി
പ്പോകുന്നേടത്തോളം കണ്ണാടിയിൽനിന്നു പുറപ്പെടുന്ന സമ
യത്തു ഇടഭാഗത്തേക്കും തെറ്റിപ്പോകുമല്ലോ. ഇവ്വണ്ണം പുറ
പ്പെടുന്ന രശ്മിയും (C D) പ്രവേശിച്ച കിരണവും (A B) സ
മാന്തരരേഖകളായി ചെല്ലുന്നതുകൊണ്ടു നാം നോക്കുന്ന വ
സ്തുക്കൾ അല്പം സ്ഥലം മാറ്റുന്നതല്ലാതേ വേറേ ഫലം വരി
കയില്ല. ഈ മാറ്റം പോലും വളരേ തടിച്ച കണ്ണാടിയിൽ
മാത്രമേ (ചിത്രത്തിൽ കാണുന്നതു പോലേ) കാണ്മാൻ കഴി
വുള്ളൂ.

380. ആപ്പിന്റെ ആകൃതിയിൽ കണ്ണാടികൊണ്ടുള്ള വസ്തുവിലൂടേ നോ
ക്കുമ്പോൾ വസ്തുക്കൾ വളരേ ഉയരത്തിലോ താഴേയോ കാണുന്നതു എന്തു?

ഈ കണ്ണാടിയുടെ രൂപം രണ്ടു മുക്കോണു
കളും മൂന്നു സമകോണജങ്ങളും (Parallogram)
കൊണ്ടു ഉണ്ടാകുന്നു. ഈ വസ്തുവിന്റെ മുക്കോ
ൺ നമ്മുടെ മുമ്പിൽ കിടക്കുന്നെങ്കിൽ 90-ാം
ചിത്രത്തിന്റെ കാഴ്ചയും ഒരു സമകോണജം
മുമ്പിൽ വെച്ചാൽ 91-ാം ചിത്രത്തിന്റെ കാ
ഴ്ചയും ഉളവാകും. ഇംഗ്ലിഷ് ഭാഷയിൽ അതിന്നു പ്രിസ്മ് (Prism)
എന്നു പേർ. ഒരു വസ്തുവിന്റെ രണ്ടു ഭാഗങ്ങൾ സമാന്തര
രേഖകളായി കിടക്കുന്നെങ്കിൽ മാത്രം പ്രവേശിക്കുന്ന രശ്മിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/238&oldid=190948" എന്ന താളിൽനിന്ന് ശേഖരിച്ചത്