താൾ:CiXIV132a.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

നിറെക്കുന്നതിനാൽ നേൎത്തുപോകുന്നു. ഇവ്വണ്ണം ചാമ്പു
കോൽ താഴ്ത്തുമ്പോൾ വായുവിൽ ഒരംശം നീങ്ങുകയും ചാമ്പു
കോൽ ഉയൎത്തുമ്പോൾ ശേഷിക്കുന്നതു വിരിയുകയും ചെയ്യു
ന്നതു കൊണ്ടു ക്രമേണ ഈ യന്ത്രത്തിൽ വ്യാപിക്കുന്ന വായു
കുറഞ്ഞു കുറഞ്ഞു അത്യന്തം നേൎമ്മയായ്ത്തീരും.

209. ഗ്രഹകപാത്രത്തിന്നു പകരം ഇരുപുറവും തുറന്ന കണ്ണാടിയും
(Cylinder) അതിൻ മേൽഭാഗം വസ്തികൊണ്ടു കെട്ടി അടെച്ചും ഇരുന്നാൽ വായുവി
നെ വലിച്ചെടുപ്പാൻ തുടങ്ങുമ്പോൾ വസ്തി പൊട്ടുന്നതു എന്തുകൊണ്ടു?

ഗ്രഹകപാത്രത്തിന്നുള്ളിലുള്ള വായുവിൽ ഒരംശം നീങ്ങി
യ ശേഷം പുറമേയുള്ള വായു തടസ്ഥം കൂടാതേ ഉരുളിയി
ന്മേൽ അമൎത്തുവാൻ തുടങ്ങും. ഈ ഘനം വസ്തിക്കു വഹി
പ്പാൻ കഴിയായ്കയാൽ പൊട്ടിപ്പോകും. ഗ്രഹകപാത്രത്തിന്നു
ഒരു മണിയുടെ രൂപം ഉണ്ടാകകൊണ്ടു വായുവിന്റെ അമ
ൎത്തൽ വഹിക്കാം.

210. നാം 197-ാം ചോദ്യത്തിൽ വിവരിച്ച കുഴലിനെ (കുടിലനാളി Syphon)
വായു ഇല്ലാത്ത സ്ഥലത്തു (രിക്തകയിൽ) വെച്ചാൽ വെള്ളം ഒഴുകാത്തതു എന്തു
കൊണ്ടു?

വെള്ളം ചെറിയ കാലിൽ വായുവിന്റെ അമൎത്തൽ കൊ
ണ്ടു കയറുന്നുവല്ലോ. രിക്തകയിൽ വായുവിന്റെ ഘനം ഏ
കദേശം അമൎത്തായ്കയാൽ വെള്ളം കയറുകയില്ല.

211. ബീരയും ചില അയിരുള്ള വെള്ളങ്ങളും (Mineral waters) രിക്ത
കയിൽ വെച്ചാൽ ഈ ദ്രവങ്ങളുടെ രുചി പോയ്പോകുന്നതു എന്തുകൊണ്ടു?

ഈ ദ്രവങ്ങൾക്കു രുചി വരുത്തുന്നതു അവയിലുള്ള അം
ഗാരാമ്ലം (Carbonic acid) എന്നുള്ള വാഷ്പമത്രേ. വായു ഇ
ല്ലാത്ത സ്ഥലത്തിൽ അന്തരീക്ഷം ഈ വക വാഷ്പങ്ങളെ കീ
ഴമൎത്തായ്കകൊണ്ടു അവ മുക്തങ്ങളായി നീങ്ങിപ്പോയിട്ടു രുചി
പോയ്പോകം. ബീരയിൽ ഈ വാഷ്പം പുളിക്കുന്നതിനാൽ ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/130&oldid=190747" എന്ന താളിൽനിന്ന് ശേഖരിച്ചത്