താൾ:CiXIV131-8 1881.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

പ്പായിരുന്നു എന്നു തോന്നുന്നു. എന്നാൽ ഗൎമ്മാനനായ അമ്മൻ വൈദ്യർ
ഈ പ്രയോഗത്തിനു പിന്തുണയായി നിന്നശേഷം മാത്രം അതിന്റെ മി
കവു അറിയായിവന്നുള്ളു. വിശേഷിച്ചു 1778-ാം വൎഷംതൊട്ടു ദരിദ്രനായ
ഹൈനിക്കെ2) എന്ന ഗൎമ്മാനൻ ഒന്നാം ചെകിടശാലയെ സഹ്സ നാട്ടിലേ
ലൈപ്സിഗ് പട്ടണത്തിൽ ഫ്രെദ്രിക് ആഗസ്ത് എന്ന മന്നന്റെ സഹായ
ത്താൽ സ്ഥാപിച്ചതിൽ പിന്നേ ആയതു ഏറിയ ശാലകൾക്കു തള്ളയും മാ
തിരിയുമായി തീൎന്നിരിക്കുന്നു. ഗൎമ്മാനസാമ്രാജ്യത്തിൽ ഏതു കുട്ടിയും കോ
യ്മയുടെ കല്പനയാൽ അക്ഷരാഭ്യാസം കഴിക്കേണ്ടതുകൊണ്ടും ഒരു ഗുരു
അധികം കുട്ടികളെ ഒരുമിച്ചു പഠിപ്പിപ്പാൻ പാടില്ലായ്കയാലും ഏകദേ
ശം ൫൦൦ — ൬൦൦ ഗുരുക്കന്മാർ ചെകിട്ടൂമരെ പഠിപ്പിപ്പാൻ അവിടേ ആവ
ശ്യം. ഗൎമ്മാന ഓഷ്ഠപ്രയോഗത്തിന്നു ഊമരെ സംസാരിപ്പിക്കുന്ന അഭ്യാ
സം എന്നേ പറയേണ്ടു.

ചെകിടരായി ജനിച്ചവരുടെ കുരൽനാഴിക്കും (wind-pipe) ഒച്ച പുറപ്പെ
ടുവിക്കുന്ന കരുവികൾക്കും യാതൊരു കേടില്ല. ഇരിമ്പും തൊഴിലും ഇരി
ക്ക കെടും എന്ന പോലേ ചെകിടർ ഭാഷയെ അഭ്യസിക്കാതേ ഇരുന്നാൽ
അവർ മൂക്കും അളവിൽ തങ്ങളുടെ കുരൽനാഴിക്കുള്ള ശബ്ദപ്രാപ്തി കുറ
ഞ്ഞു വരും. ചെകിടരെ അഭ്യസിപ്പിക്കുന്ന ക്രമം ആവിതു: ഒന്നാമതു നാദ
ക്കരുവികളെ ബലപ്പെടുത്തി വികസിപ്പിക്കേണം.3) പിന്നേ ചെകിടർ ഒ
ന്നും കേൾക്കാതേ കണ്ണുകൊണ്ടു സൂക്ഷിച്ചു നോക്കുന്നതു പതിവാകയാൽ
തങ്ങളോടു സംസാരിക്കുന്നവരുടെ മുഖത്തു ഉററു നോക്കിച്ചു ചുണ്ടിന്റെ
അനക്കയിളക്കങ്ങളെ നന്നായി കുറിക്കൊൾവാനും കാട്ടിയതു കാട്ടുവാനും
ശീലിപ്പിക്കേണം. ശ്രവണഞരമ്പു4) ചത്തതാകയാൽ കേൾവിക്കു നാദ
ബോധം ഇല്ലാ. ഇതിന്നു പകരമായി സംസാരിക്കുന്നവരുടെ തൊണ്ട താ
ടിയെല്ലു മുതലായതു തപ്പിത്തപ്പി നോക്കിച്ചു ഇന്നിന്ന സ്വരത്തിന്നു ഇ
ന്നിന്ന ഇളക്കങ്ങൾ ഉണ്ടു എന്നു സ്പൎശത്താൽ ഗ്രഹിപ്പിക്കും. ഗുരുക്കന്മാർ
പഠിപ്പിക്കുന്ന കുട്ടികളുടെ കൈ തങ്ങളുടെ തൊണ്ടക്കു കൊണ്ടു വന്നു അ
താതു സ്വരവ്യഞ്ജനങ്ങൾക്കു ഇന്നിന്ന തൊണ്ടമുതലായ അനക്കങ്ങൾ ഉ
ണ്ടെന്നു കാണിച്ചു തൊടുവിച്ചു ആ സ്വരവ്യഞ്ജനങ്ങളെ തങ്ങളുടെ തൊ
ണ്ട പിടിച്ചുണ്ടാക്കുവാൻ അഭ്യസിക്കുന്നതു കൂടാതേ അതിശബ്ദത്തോടല്ല
ക്രമമായി ശബ്ദിപ്പാനും ശീലം വരുത്തുന്നു. കൎണ്ണാടകരാജ്യത്തിലേ ബോ
ധകന്മാരിൽ ഒരുത്തൻ ചെകിട്ടൂമരെ പഠിപ്പിക്കുന്ന ഒരു ശാലയിൽ കണ്ടതു
സഭാപത്രത്തിൽ എഴുതിയതുക്കൊണ്ടു ആയതു കേരളോപകാരിവായന
ക്കാൎക്കും വിളമ്പിക്കൊടുപ്പാൻ മനസ്സു.


2) Heinicke. - Frederit August, Elector of Saxony.
3) expand, 4} auditory nerve.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/72&oldid=189307" എന്ന താളിൽനിന്ന് ശേഖരിച്ചത്