താൾ:CiXIV131-4 1877.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

THE MALAYALAM COUNTRY.

മലയാളരാജ്യം.

(അഞ്ചാം നമ്പർ ൭൫ാം പുറത്തിൽ തീൎന്നതിന്റെ ശേഷം)

1. ഏറ്റിറക്കം എന്നു പറയുന്ന അനക്കത്താൽ കടൽ വെള്ളം എങ്ങും
ഇളകി മാറിവരുന്നു.

വേലി എന്നതു ചന്ദ്രന്റെയും സൂൎയ്യന്റെയും ആകൎഷണശക്തിയാൽ
ഉത്ഭവിക്ക കൊണ്ടു വെളുത്ത വാവിലും കറുത്ത വാവിലും വൎദ്ധിക്കയും
അൎദ്ധചന്ദ്രനിൽ അല്പം കുറകയും ചെയ്യുന്നു. നാൾതോറും രണ്ടു ഏറ്റി
റക്കം നടക്കുന്നു. തിട്ടമായി പറഞ്ഞാൽ 24 മണിക്കൂറും 50 വിനാഴികയും
(മിനിട്ടു) രണ്ടു ഏറ്റിറക്കത്തിന്നു വേണ്ടി വരികയാൽ അതാത ഏറ്റമോ
ഇറക്കമോ തലനാളിൽ ഉണ്ടായതിൽനിന്നു മറുനാളിൽ 50 വിനാഴിക വൈ
കീട്ടെ കൊള്ളുന്നതു നിലാവു ദിവസന്തോറും അതാത നീളപ്പടിയിൽ 50
വിനാഴിക താമസിച്ചു ഉച്ചത്തിൽ ഇരിക്കയാൽ അത്രെ. നിലാവു നേരം
മാറി മാറി ഉദിച്ചസ്തമിക്കുന്നതു പ്രസിദ്ധം അല്ലോ. കടൽ വെള്ളം പൊ
ങ്ങി കരയിലേക്കു കയറുന്നതിന്നു ഏറ്റം കൊള്ളുന്നു,(വേലിയേറ്റം) എന്നും
ഇറങ്ങിവരുന്നതിന്നു ഇറക്കം തിരിക (വെക്ക, വാരുക) വേലിയിറക്കം എന്നും
പറയുന്നു. വാവു കാലത്തുള്ള വലിയ വേലിക്കു വാവേറ്റവും വാവിറക്ക
വും (Spring-tide) എന്നും അൎദ്ധ ചന്ദ്രകാലത്തുള്ളതിന്നു പഞ്ചമിതൊട്ടു
സപ്തമിയോളം ചതുക്കേറ്റം ചതുക്കിറക്കം (Neap-tide) എന്നും പേർ.
മലയാളക്കരയിൽ കടൽ പൊതുവിൽ 3-5 കാലടിയോളം പൊങ്ങി താഴുക
യും ചെയ്യുന്നു.* എങ്കിലും വൃശ്ചികക്കള്ളനും തുലാക്കള്ളനും എന്ന വാ
വു വേലിയിൽ കടൽ വെള്ളം ചിലപ്പോൾ താണ കടൽ കരയെയും പുഴ
കളിൽ കൂടി കയറി പുഴവക്കിനെയും കവിഞ്ഞു ചേറ്റു പുഞ്ചപ്പാടങ്ങളി
ലെ കൃഷിക്കു കേടും ഓൎവെള്ളത്താൽ ഓരോ നഷ്ടറും വരുത്തും. മിക്ക
പുഴകൾക്കു താണ പ്രദേശം ഉള്ളേടത്തോളം വേലി കൊള്ളുന്നു. ഇറക്കം
വെക്കുമ്പോൾ ഉവർവെള്ളം വാൎന്ന കടലോരത്തിലും ഉവർപ്രദേശങ്ങ
ളിലും നാട്ടുകാർ മണ്ണുപ്പുവാരി കലക്കിയും കുറുക്കിയും ഉപ്പടിച്ചും പ്രയോ
ഗിക്കുന്നു; പടന്നകളിൽ ഉപ്പു വിളയിക്കാറുമുണ്ടു.

2. തിരകൾ. ഓളവും തിരയും വേലികൊണ്ടുള്ള കടലിന്റെ തനതു
ഇളക്കം അത്രേ. കാറ്റടിച്ചു മോത ഉണ്ടാക്കുന്നു; കേമിച്ചാൽ ആയതു ഓ
ളവും തിരയും തിരമാലയും ആയ്തീരുന്നു.

മോത കീഴ്പെട്ടു പൊട്ടി ഉലരുന്നു. ഓളം പൊട്ടുന്നില്ല. ഓളം വലുതാ
യാൽ തിര. തിരയേ പൊട്ടു തിരമാല എന്നതു തിരകൾ കൂട്ടമായി വരുന്ന

*തിരുവിതാങ്കൂറിൽ. 3 കാലടിയോളമെ പൊങ്ങുന്നുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/94&oldid=186687" എന്ന താളിൽനിന്ന് ശേഖരിച്ചത്