താൾ:CiXIV131-4 1877.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. SEPTEMBER 1877. No. 9.

THE MILL.

തിരികല്ലുപുര.

ഈ മലയാളത്തിലുള്ള ജനങ്ങൾ പ്രത്യേകം ചോറും കറിയുംകൊണ്ടു
ഉപജീവിക്കുന്നതു പോലെ വിലാത്തിക്കാരുടെ ഭക്ഷണാദികളിൽ അപ്പം
മുഖ്യമായതത്രെ. ധനവാന്റെ മേശമേൽ എത്ര തരം വിശേഷമുള്ള ഭോജ്യ
ങ്ങൾ വിളങ്ങി മഹാരുചികരവാസനകളെ പരത്തുന്നു എങ്കിലും, അപ്പ
മില്ലാഞ്ഞാൽ ആ തീൻ സാരമില്ല. ദരിദ്രൻ ഭക്ഷണം മഹാദുൎഭിക്ഷ
മായിരുന്നാലും എങ്ങിനെ എങ്കിലും അല്പം അപ്പം വേണം. ഇരന്നു നട
ക്കുന്നവൎക്കു സാധാരണമായി ധൎമ്മം കിട്ടുന്നതു അപ്പം തന്നെ. ഒരേ വിശേ
ഷഭോജ്യം നിത്യം തിന്നുന്നവനു ക്രമത്താലെ അതിനോടു വെറുപ്പുണ്ടാകും,
അപ്പം ദിനംതോറും തിന്നുന്നവൻ അതിനെ എപ്പോഴും നല്ല സന്തോ
ഷത്തോടു കൂടെ തിന്നും. അതുകൊണ്ടു: ഞങ്ങൾക്കു വേണ്ടുന്ന അപ്പം
ഇന്നു ഞങ്ങൾക്കു തരേണമേ, എന്നു കൎത്താവു താൻ നമ്മെ പ്രാൎത്ഥി
പ്പാൻ പഠിപ്പിച്ചു, ഞാൻ ജീവന്റെ അപ്പം ആകുന്നു എന്നു പറകയും
ചെയ്തു. അവൻ മലയാളികളോടു മലയാളത്തിൽ സംസാരിച്ചു എങ്കിൽ,

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/133&oldid=186764" എന്ന താളിൽനിന്ന് ശേഖരിച്ചത്