താൾ:CiXIV131-4 1877.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

രാജാവിന്റെ പുത്രനായ റിചാൎദ. ജ്യേഷ്ഠനെ തടവിൽ വെച്ച കുല ചെ
യ്തപ്പൊൾ, താൻ ദൈവകരുണയാൽ തെറ്റി ഒളിച്ചു പാൎത്തു, എന്നു പറ
ഞ്ഞതിനെ ഐൎലന്തിൽ പാൎക്കുന്ന യോൎക്ക പക്ഷക്കാർ കേട്ടു വിശ്വസിച്ചു
അവനെ ആദരിച്ചു. ഈ വൎത്തമാനം പരന്ത്രീസ്സു രാജാവായ ചാരല്സ കേട്ട
പ്പൊൾ ആ ബാല്യക്കാരനെ തന്റെ കോവിലകത്തേക്കു വിളിച്ചു പാൎപ്പി
ച്ചു. അതിനെ ഇംഗ്ലിഷ് രാജാവു അറിഞ്ഞു പരന്ത്രീസ്സു രാജാവുമായി നി
രന്നു വന്ന ശേഷം, അക്കള്ള രാജപുത്രൻ ബുൎഗ്ഗുണ്ടിയിലേക്കു ചെന്നു മാ
ൎഗ്രെത്ത, എന്ന രാജ്ഞിയെ അഭയം ചൊല്ലി പാൎത്തു. ആയവളും അ
വനെ സന്തോഷത്തോടെ കൈകൊണ്ടു, തന്നാൽ കഴിയുന്നേടത്തോളം
സഹായിച്ചു. ഈ കാൎയ്യം നിമിത്തം ഇംഗ്ലിഷരാജാവു ദുഃഖിച്ചു, വള
രെ അന്വേഷണം കഴിച്ചതിനാൽ ആ ബാല്യക്കാരന്റെ സത്യമുള്ള
പേർ പൎക്കിൻവൊൎബൿ എന്നറിഞ്ഞു. ആയവൻ രാജാവിന്റെ പകയ
രുടെ ഉപദേശം എടുത്തു, ആ ചതിവിന്നായി പുറപ്പെട്ടു, ബുൎഗ്ഗുണ്ടിയിൽ
നിന്നു അവൻ ഒരു കൂട്ടം ആളുകളോടു കൂടെ ഇംഗ്ലന്തിലേക്കു ചെന്നു: ഇം
ഗ്ലിഷ കിരീടം എന്റെ അവകാശം എന്നു ചൊല്ലി ഒരു പരസ്യവും പ്ര
സിദ്ധപ്പെടുത്തി, കെന്ത പ്രദേശങ്ങളെ അതിക്രമിച്ചു. അതു നിഷ്ഫലം
എന്നു കണ്ടപ്പോൾ വടക്കോട്ടു തിരിഞ്ഞു, സ്കൊത്തരുടെ രാജാവായ നാ
ലാം യാക്കോബിനെ അഭയം ചൊല്ലി. ആ രാജാവു അവന്റെ കഥയെ
കേട്ടു വിശ്വസിച്ചു, അവനെ പ്രീതിയോടെ വിചാരിച്ചു, രാജകുഡുംബ
ത്തിൽ എത്രയും സുശീലയായ ഒരു കുമാരിയെ വേൾക്കുവാൻ സമ്മതിച്ചു
അവന്റെ കാൎയ്യത്തിനു തുമ്പു വരുത്തുവാനായി ഒരു സൈന്യത്തെയും
ഇംഗ്ലന്തിലേക്കു അയച്ചു. ആ സൈന്യം നൊൎത്ഥുമ്പൎലത്തിൽ പ്രവേശി
ച്ച കുടിയാന്മാരെ കവർച്ച ചെയ്താറെ, വെറുതെ മടങ്ങിച്ചെന്നു. എന്നതി
ന്റെ ശേഷം ഇംഗ്ലിഷ് രാജാവും സ്കൊത്തരുടെ രാജാവും തമ്മിൽ സഖ്യ
ത കെട്ടിയതു നിമിത്തം കള്ള രാജപുത്രൻ വിശ്വാസമുള്ള ഭാൎയ്യയോടു കൂ
ടെ സ്കൊത്ത്ലന്തിനെ വിട്ടു, ഐൎലന്തിലേക്കു ചെന്നു. അവിടെ ഒരു സ
ഹായവും കിട്ടുകയില്ല എന്നു കണ്ടു, ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു കൊ
ൎന്ന്വലിസ് എന്ന ദേശത്തിലെ മാത്സരികളോടു ചേൎന്നു, അവരുടെ തലവ
നായി രാജ്യത്തെ മുഴുവനും ദ്രോഹിപ്പിപ്പാൻ നോക്കിയപ്പോൾ, രാജാവി
ന്റെ സേനകൾ എത്തി പട തുടങ്ങിയാറെ, അവൻ ഓടി ഒളിച്ചു പാ
ൎത്തു. പിന്നെ നായകന്മാർ അവനെ കണ്ടു പിടിച്ചു ലൊണ്ടനിലേക്കു
കൊണ്ടു പോയി ആമത്തിൽ ഇട്ടു പൂട്ടി മതിയാവോളം ദൎശിപ്പിച്ചാറെ,
തടവിലാക്കി വൎവിക്കിനോടു കൂടെ പാൎപ്പിച്ചു. ചില മാസം കഴിഞ്ഞാറെ
ഇരുവരും തടവെ വിട്ടു പോയ്ക്കളവാൻ ശ്രമിച്ചതിനാൽ അവൎക്കു പ്രാണ
നാശം സംഭവിക്കയും ചെയ്തു.
(To be continued)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/124&oldid=186747" എന്ന താളിൽനിന്ന് ശേഖരിച്ചത്