താൾ:CiXIV130 1875.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം ശേഷമുള്ളവരെ പോലെ ഉറങ്ങാതെ ഉണൎന്നും നിൎമ്മദിച്ചും ൩൩
കൊണ്ടിരിക്ക. ൧ തെസ്സ. ൫, ൬.

കാണേണ്ടിയിരുന്നു എന്നു പറഞ്ഞു വളരെ മുട്ടിച്ചതുകൊണ്ടു, കുട്ടി
അവനെ അമ്മയുടെ അടുക്കൽ കൊണ്ടുപോയി.

പിന്നെ അമ്മ അന്യരാജ്യക്കാരനോടു കുശലം പറഞ്ഞു ഇരി
പ്പാൻ കൊടുപ്പിച ശേഷം, കുട്ടിയെ അസാരം പറഞ്ഞയക്കേണം
എന്നു അവൻ അപേക്ഷിച്ച പ്രകാരം കുട്ടി പുറത്തു പോയി. പി
ന്നെ അവൻ: ഈ കുട്ടി നിങ്ങളുടെ സ്വന്ത മകളോ എന്നു ചോദി
ച്ചാറെ അമ്മ: എന്റെ സ്വന്ത മകൾ അല്ല. അവൾ ഏകദേശം
രണ്ടു വയസ്സായപ്പോൾ പെറ്റ അമ്മ മരിച്ചു. പിന്നെ ഞാൻ അ
വളെ സ്വന്ത മകളെ പോലെ വിചാരിച്ചു ഇതുവരെയും രക്ഷിച്ച
ശേഷം, അവൾ ഇപ്പോൾ എന്നെ രക്ഷിക്കുന്നു എന്നു പറഞ്ഞു.
എന്നാറെ അന്യരാജ്യക്കാരൻ: നിങ്ങൾ എന്റെ പെങ്ങൾക്കും അ
വളുടെ കുട്ടിക്കും വേണ്ടി ചെയ്തതെല്ലാം എനിക്കു അറിഞ്ഞിരിക്കു
ന്നു; നിങ്ങൾ ഇല്ലെങ്കിൽ അമ്മയും മകളും വെറുതെ നശിക്കുമാ
യിരുന്നുവല്ലൊ. എന്നതു കേട്ട അമ്മ ഒന്നു ഞെട്ടി: എന്നാൽ നി
ങ്ങൾ മരിച്ചു പോയ എന്റെ സ്നേഹിതയുടെ ആങ്ങള തന്നെ
യോ എന്നു ചോദിച്ചു. ഞാൻ അവൻ തന്നെ. അവളുടെ വിവാ
ഹം നിമിത്തം ഞാൻ വളരെ കോപിച്ചു രാജ്യത്തെ വിട്ടു, ഇനി സ
ഹോദരിയുടെ മുഖത്തെ കാണരുതു എന്നു നിശ്ചയിച്ചു പരിസി ന
ഗരത്തിലേക്കു പോയി പാൎത്തു. കാലക്രമേണ ഞാൻ വളരെ ധ
നം ശേഖരിച്ചു ഭാൎയ്യാപുത്രന്മാരോട്ടം കൂട സുഖിച്ചുകൊണ്ടിരിക്കു
മ്പോൾ പകരുന്ന ഒരു വ്യാധി ഇളകി പലൎക്കും നാശം വന്ന ശേ
ഷം, അതു എന്റെ വീട്ടിലും എത്തിയതിനാൽ ഭാൎയ്യയും കുട്ടികൾ
മൂവരും മരിച്ചു ഞാനും ദീനം പിടിച്ചു വളരെ നേരം മരിപ്പാറായി കി
ടന്നു; ഗുണം വരികയില്ല എന്നു വൈദ്യന്മാർ നിശ്ചയിച്ചു എന്നെ
ഉപേക്ഷിച്ചു. ഈ സങ്കടകാലത്തിൽ ഞാൻ ദൈവത്തെ ഓൎത്തു
പൂൎണ്ണ മനസ്സുകൊണ്ടു അന്വേഷിക്കയാൽ അവൻ കൎത്താവായ
യേശുമൂലം എന്റെ എല്ലാ പാപങ്ങളെയും ക്ഷമിച്ചു, എന്റെ
ഹൃദയം സന്തോഷവും സമാധാനവും കൊണ്ടു നിറെച്ചു വെ
ച്ചു. ഇങ്ങിനെ ഞാൻ ദൈവത്തിന്റെ സ്നേഹത്തെയും ക്ഷമ
യെയും അനുഭവത്താൽ അറിഞ്ഞ ശേഷം, അതുവരെയും എ
ന്റെ പെങ്ങളുടെ നേരെ ഹൃദയത്തിൽ ഉറച്ചുനിന്ന കോപം നീ
ങ്ങി, കൎത്താവു എന്നോടു ക്ഷമിച്ചതു പോലെ അവളോടു ക്ഷമി
പ്പാൻ നിശ്ചയിച്ചു. അന്നു തുടങ്ങി എന്റെ ദീനം മാറി. പിന്നെ
എനിക്കു പൂൎണ്ണ സൌഖ്യമായാറെ, ഞാൻ പരിസിയിലുള്ള എ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/37&oldid=186164" എന്ന താളിൽനിന്ന് ശേഖരിച്ചത്