താൾ:CiXIV130 1867.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ എല്ലാ മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം

ഒരു കീൎത്തനം.

ദെവ കൂത്തിന്റെ രീതി.

കൎത്താവെനീഞങ്ങൾക്കുള്ളൊരാശ്രയമാകുന്നു ।
ഭൎത്താവായ്തലമുറകൾക്കഭയംനീയെ ॥
ഭൂചക്രപൎവ്വാതാദികളുത്ഭവിക്കുമ്മുമ്പെ ।
ഭ്രതനാംനീനിത്യയുഗങ്ങളിൽകൂടി ॥
മൎത്ത്യരെപൊടിക്കുന്നുനീമാനവരെപാൎത്തു ।
ഓൎത്തുതിരിഞ്ഞീടനെന്നുംചൊല്ലുന്നല്ലൊ ॥
ആയിരമാണ്ടുകൾനിന്റെമുമ്പിലൊൎത്തീടുകിൽ ।
ആലസ്യമെന്നിയെയൊരുയാമതുല്യം ॥
നീരൊഴുക്കംപൊലവരെയൊടിക്കുന്നല്ലൊനീ ।
നിദ്രയത്രെയവർപുല്ലുപൊലെതെമ്പും ॥
കാലമെതളിൎത്തുപൂത്തുസന്ധ്യയാകുന്നെരം ।
ഖണ്ഡിച്ചിട്ടുണങ്ങുന്നവർപുല്ലുപൊലെ ॥
ഉഗ്രമാംനിൻകൊപമ്മൂലംനിഗ്രഹിതരായാർ ।
ഊഷ്മാവെററുമരണ്ടിതാഞങ്ങൾനാഥാ ॥
ഞങ്ങടെഅകൃത്യമാകെനിന്മുമ്പാകെനിൎത്തി ।
ആന്തരത്തെനിന്മുഖത്തിന്മുമ്പിലാക്കി ॥
നിഞ്ചീറ്റത്താൽഞങ്ങൾക്കുള്ളനാളുകളൊക്കയും ।
നീങ്ങിസംവത്സരമാകെചൊൽപൊലായി ॥
ആയുഷ്കാലമെഴുപതുവീൎയ്യത്താലായതു ।
എൺപതായ്മായാകഷ്ടത്താലാട്ടീയൊട്ടീ ॥
ആരറിവുതിരുകൊപശക്തിചീറ്റാദികൾ ।
ആൎക്കതുനിൻപെടിക്കായുതകീടുന്നു ॥
ബൊധഹൃദയത്തെകൊണ്ടുവന്നീടാനായിട്ടു ।
ബൊധിപ്പിക്കെണ്ണുവനെങ്ങനാൾകളാകെ ॥
വന്നാലുന്തിരിച്ചെഹൊവെഎത്രത്തൊളംവയം ।
നിൻദാസരിലനുതപിച്ചീടെണമെ ॥
കാലമെനിൻദയയാലെതൃപ്തിയാക്കഞങ്ങൾ ।
വാഴുന്നാളൊക്കയുമാൎത്തുസന്തൊഷിപ്പാൻ ॥
നാഥനല്കമൊദമിങ്ങു പീഡാകാലങ്ങൾക്കും ।
ബാധയായ്വലഞ്ഞനാൾക്കുന്തക്കവണ്ണം ॥
നിൻകൃതിയടിയങ്ങൾക്കുകാണാറാക്കെണമെ ।
നിമ്പ്രഭുത്വംമക്കൾകണ്ടുമൊദിക്കാകെ ॥
ദണ്ഡനംനീസ്ഥിരമാക്കവൎണ്ണനമാമ്മാറു ।
നിൎണ്ണയമെഹൊവപ്രീതിയാകയിങ്ങു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/6&oldid=181574" എന്ന താളിൽനിന്ന് ശേഖരിച്ചത്