താൾ:CiXIV129.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

സൂയ ഉണ്ടാകുന്നതു, കൊണ്ടു ദേവിമാരല്ല, സാമാ
ന്യ സ്ത്രീകളത്രെ, സ്പഷ്ടം.

നാരിക്കു തന്നേപ്പോലെ മറെറാരുത്തിയെ കണ്ടാൽ
പാരിക്കും പരിഭവം പുഷ്കര ഭോഷ്കല്ലേതും (൧ പാദം)
കേവലം നാട്ടിലെ നാരിമാരുടെ ചേലല്ലൊ.

നായർ. ദേവിദേവന്മാർ തങ്ങളിൽ വിശ്വാസത്തി
ന്നു ഉറപ്പു പോരാ, കഷ്ടം! മനുഷ്യരിൽ ഉള്ള
തിനെക്കാൾ വാനവരിൽ മൎയ്യാദ അധികം കാ
ണേണ്ടതായിരുന്നു.

ഗുരു, നിങ്ങളുടെ ദേവകൾ യോഗ്യായോഗ്യങ്ങളെ
വിചാരിക്കുന്നില്ലല്ലൊ. ദോഷം ചെയ്വാൻ അ
വൎക്കു ലജ്ജ ഇല്ല. ദാരിദ്ര്യവും അപമാനവും
അത്രെ ലജ്ജയായി തോന്നുന്നു.

ദേഹി എന്നുള്ള രണ്ടക്ഷരം ചൊല്ലാതെ
ദേഹനാശം വരുന്നാകിൽ സുഖം നൃണാം
ല ജ്ജക്കതില്പരം മറ്റെന്തു കാരണം (൧ പാദം)

എന്നു ഇന്ദ്രൻ തന്നെ പറയുന്നു.

നായർ. അതു സത്യം അല്ലെ? ഇരക്കുന്നതു വലി
യ അപമാനമല്ലയൊ?

ഗുരു. മനുഷ്യൎക്കു ഡംഭം വളരെ ആകകൊണ്ടു. ഇര
ഇരക്കുന്നതു വലിയ ലജ്ജ എന്നു തോന്നുന്നു.
എങ്കിലും ഉള്ളിൽ താഴ്മ ഉണ്ടെങ്കിൽ, മുമ്പെ ദൈ
വത്തോടും പിന്നെ മനുഷ്യരോടും ഓരൊന്നു അ
പേക്ഷിപ്പാൻ മനസ്സു തോന്നും. ഇതിൽ പരം
ലജ്ജയില്ല, എന്നു ഒരുത്തൻ പറഞ്ഞാൽ, അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/26&oldid=181173" എന്ന താളിൽനിന്ന് ശേഖരിച്ചത്