താൾ:CiXIV128-2.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൨ —

ഞ്ഞതു കൊണ്ടു യഹൂദാ ഉടനെ അടുത്തു? യേശുവോ
ടു ഗുരൊ! സലാം എന്നു പറഞ്ഞു ചുംബിച്ചാറെ,
യേശു സ്നേഹിതാ! നീ എന്തിന്നു വന്നു യഹൂദാ ചും
ബനം കൊണ്ടു മനുഷ്യ പുത്രനെ കാണിച്ചു കൊടുക്കു
ന്നുവൊ എന്നു പറഞ്ഞതിന്റെ ശേഷം, അവർ അ
രികെ വന്നു യേശുവിന്മേൽ കൈകളെ വെച്ചു പിടി
ച്ചു; ആയത് ശിഷ്യന്മാർ കണ്ടപ്പോൾ, യേശുവോടു
കൎത്താവെ, വാൾ കൊണ്ടു വെട്ടാമൊ? എന്നു ചോദി
ച്ച ഉടനെ പേത്രു വാൾ ഊരി പ്രധാനാചാൎയ്യന്റെ
ഭൃത്യനായ മൽകി എന്നവനെ വെട്ടി വലത്തെ ചെ
വി മുറിച്ചു കളഞ്ഞു. അപ്പോൾ യേശു ഇനി വിടു
വിൻ എനു കല്പിച്ചു, അവന്റെ ചെവിയെ തൊട്ടു
സഖ്യമാക്കി പേത്രുവോടു: വാൾ ഉറയിലിടുക വാ
ളെടുക്കുന്നവരെല്ലാം വാളിനാൽ വീഴും; എൻ പിതാവ്
എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കു
മൊ എന്നു പറഞ്ഞ ശേഷം, ശിഷ്യന്മാർ എല്ലാവരും
അവരെ വിട്ടോടിപ്പോയി ഒരു വസ്ത്രം പുതെച്ചു അ
വന്റെ വഴിയെ ചെന്നൊരു ബാല്യക്കാരനെ ആ
യുധക്കാർ പിടിച്ചപ്പോൾ അവൻ പുതപ്പു വിട്ടു ന
ഗ്നനായി ഓടിപ്പോയി. പിന്നെ അവർ യേശുവി
നെ പിടിച്ചു കെട്ടി ആചാൎയ്യന്മാരും ഉപാദ്ധ്യായന്മാ
രും മൂപ്പന്മാരും കൂടിയിരിക്കുന്ന പ്രധാനാചാൎയ്യന്റെ
അരമനയിലേക്ക് കൊണ്ടുപോയി, കൎത്താവിനെ ഒരു
നാളും വിടികയില്ലെന്നു പറഞ്ഞ വാക്കോൎത്തു പേത്രു
വും ദൂരെ അവന്റെ പിന്നാലെ കാൎയ്യത്തീൎപ്പ് അറിയേ
ണ്ടതിന്നു അരമനയിൽ പുക്കു, ശീതം നിമിത്തം തീക്കാ
ഞ്ഞു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/84&oldid=182681" എന്ന താളിൽനിന്ന് ശേഖരിച്ചത്