താൾ:CiXIV128-2.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൩ —

വാണിഭക്കാൎക്ക് കൊടുത്തു ലാഭം ഉണ്ടാക്കേണ്ടതായിരു
ന്നുവല്ലൊ എന്നു പറഞ്ഞു, അവനോടു ആ ധനം
വാങ്ങി പത്തു റാത്തൽ ഉള്ളവന്നു കൊടുപ്പാനും നി
സ്സാരനായ ഭൃത്യനെ അന്ധകാരത്തിലേക്ക് തള്ളിക്ക
ളവാനും കല്പിച്ചു; അവിടെ കരച്ചലും പല്ലുകടിയും ഉ
ണ്ടാകുമെന്നു കല്പിച്ചു.

പിന്നെ മനുഷ്യപുത്രൻ മഹത്വത്തോടും സകല
പരിശുദ്ധന്മാരോടും കൂട വന്നു മഹത്വസിംഹാസന
ത്തിന്മേൽ ഇരിക്കുമ്പോൾ, സകല ജാതികളും അവ
ന്റെ മുമ്പിൽ കൂട്ടി വരുത്തും; ഇടയൻ ആടുകളിൽനി
ന്നു കോലാടുകളെ വേർതിരിക്കുന്ന പ്രകാരം, അവൻ
അവരെ വേർതിരിച്ചു ആടുകളെ വലത്തുഭാഗത്തും
കോലാടുകളെ ഇടത്തുഭാഗത്തും നിൎത്തും; വലത്തുള്ളവ
രോടു: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവ
രെ വരുവിൻ! ലോകാരംഭം മുതൽ നിങ്ങൾക്ക് ഒരുക്കി
യ രാജ്യം അവകാശമായി അനുഭവിച്ചു കൊൾവിൻ.
വിശന്നിരുന്നപ്പോൾ എനിക്ക് നിങ്ങൾ ഭക്ഷണം
തന്നു, ദാഹിച്ചിരുന്നപ്പോൾ കുടിപ്പാനും തന്നു, പരദേ
ശിയായിരുന്നു എന്നെ ചേൎത്തുകൊണ്ടു, നഗ്നനായി
രുന്നു എന്നെ ഉടുപ്പിച്ചു, രോഗിയായും തടവുകാരനാ
യും ഇരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു എന്നു പ
റയുമ്പോൾ, നീതിനാന്മാർ കൎത്താവെ, ഞങ്ങൾ എ
പ്പോൾ നിന്നെ ഇപ്രകാരം ശുശ്രൂഷിച്ചു എന്നതി
ന്നു രാജാവ്; നിങ്ങൾ എന്റെ സഹോദരന്മാരായ
ഈ അല്പന്മാരിൽ ഒരുത്തന്നു ചെയ്തതൊക്കയും എനി
ക്ക് തന്നെ ചെയ്തു നിശ്ചയം എന്നു കല്പിക്കും. അന
ന്തരം അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ!7

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/75&oldid=182672" എന്ന താളിൽനിന്ന് ശേഖരിച്ചത്