താൾ:CiXIV128-2.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൬ —

അവർ പറഞ്ഞാറെ, യേശു അവരോടു അപ്രകാരം
ദൈവരാജ്യം നിങ്ങളിൽനിന്നു എടുത്തു ഫലങ്ങളെ ത
രുന്നജാതികൾക്ക് ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
വേറെ ഒരുപമ കേൾപിൻ! ഒരു രാജാവ് പുത്രന്നു ക
ല്യാണം കഴിപ്പാൻ ഭാവിച്ചു കല്യാണക്കാരെ വിളി
പ്പാൻ ഭൃത്യന്മാരെ പറഞ്ഞയച്ചാറെ, അവൎക്ക് വരു
വാൻ മനസ്സില്ലായ്കയാൽ, അവൻ വേറെയുള്ള ഭൃത്യ
ന്മാരെ അയച്ചു, നിങ്ങൾ കല്യാണക്കാരോടു തടിച്ച
ആടുമാടുകളെ കൊന്നു പാകം ചെയ്തു സകലവും ഒരു
ങ്ങിയിരിക്കുന്നു, വേഗം വരേണം എന്നു പറവിൻ
എന്നു കല്പിച്ചു. എന്നാറെ, അവർ നിരസിച്ചു ഒരു
ത്തൻ തന്റെ വിളഭൂമി നോക്കേണ്ടതിന്നും മറ്റൊരു
ത്തൻ തന്റെ വ്യാപാരത്തിന്നും പോയിക്കളഞ്ഞു.
മറ്റെവർ രാജദൂതന്മാരെ പിടിച്ചു അപമാനിച്ചു കൊ
ല്ലുകയും ചെയ്തു. ആയത് രാജാവ് കേട്ടാറെ, കോപി
ച്ചു, സേനകളെ അയച്ചു, ആ ദുഷ്ടരെ നശിപ്പിച്ചു
അവരുടെ പട്ടണത്തേയും ചുട്ടുകളഞ്ഞു. പിന്നെ അ
വൻ ഭൃത്യന്മാരോടു കല്യാണക്കാർ അതിന്നു യോ
ഗ്യന്മാരല്ല; നിങ്ങൾ പോയി വഴിക്കൽ ആരെ എങ്കി
ലും കണ്ടാൽ വിളിപ്പിൻ എന്നു കല്പിച്ചശേഷം, അ
വർ പുറപ്പെട്ടു ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും കൂട്ടി
വന്നതിനാൽ, കല്യാണശാല വിരുന്നുകാരെകൊണ്ടു
നിറഞ്ഞപ്പോൾ, കല്യാണക്കാരെ കാണ്മാൻ രാജാവ്
അകത്തു ചെന്നു കല്യാണവസ്ത്രം ധരിക്കാത്ത ഒരു
മനുഷ്യനെ കണ്ടു, സ്നേഹിത! കല്യാണവസ്ത്രം ധരി
ക്കാതെ നീ എങ്ങിനെ ഇവിടെ വന്നു എന്നു ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/68&oldid=182665" എന്ന താളിൽനിന്ന് ശേഖരിച്ചത്