താൾ:CiXIV128-2.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൪ —

രുകല്ലു ശേഷിക്കാതെ ഇരിക്കുംനാളുകൾ വരും എന്നു
ദുഃഖിച്ചുരച്ചു, ദൈവാലയത്തിലേക്ക് ചെന്നു, അവി
ടെ ക്രയവിക്രയങ്ങൾ ചെയ്യുന്നവരെ പുറത്താക്കി,
നാണിഭക്കാരുടെ മേശപ്പലകകളെയും പ്രാക്കളെ വി
ല്ക്കുന്നവരുടെ കൂടുകളെയും മുറിച്ചു വിട്ടു, എന്റെ ഭവ
നം എല്ലാജനങ്ങൾക്ക വേണ്ടി പ്രാൎത്ഥനാഭവനം എ
ന്നെഴുതിരിക്കുന്നു; നിങ്ങൾ അത് കള്ളന്മാരുടെ ഗു
ഹയാക്കി തീൎത്തു എന്നു പറഞ്ഞു.

അനന്തരം ദൈവാലയത്തിൽനിന്നു കുട്ടികൾ
ദാവിദിൻ പുത്രന്നു ഹോശന്ന എന്നു വിളിക്കുന്നത്
മഹാചാൎയ്യന്മാരും ശാസ്ത്രികളും കേട്ടു കോപിച്ചു, ഇവർ
പറയുന്നത് കേൾക്കുന്നുവൊ? എന്നു ചോദിച്ചാറെ,
യേശു ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വാ
യിൽനിന്നു സ്തുതിയെ ഒരുക്കി ഇരിക്കുന്നു എന്ന് വേ
ദവാക്യം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയൊ എന്നു
പറഞ്ഞു, ബത്താന്യയിലേക്ക് പോയി രാത്രിയിൽ
പാൎത്തു. രാവിലെ പട്ടണത്തിലേക്ക് മടങ്ങി ചെല്ലു
മ്പോൾ, വിശന്നു വഴി അരികെ ഒരു അത്തിവൃക്ഷം
ഫലങ്ങൾ കൂടാതെ ഇലകൾ മാത്രമായി കണ്ടാറെ,
ഇനിമേലാൽ ഒരുത്തനും നിന്നിൽനിന്നു ഫലം ഭക്ഷി
ക്കരുത് എന്നു ശപിച്ച ഉടനെ ആ വൃക്ഷം ഉണങ്ങി
പ്പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/66&oldid=182663" എന്ന താളിൽനിന്ന് ശേഖരിച്ചത്