താൾ:CiXIV128-2.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൮ —

മൎത്തായെ! നീ വളരെ വിചാരിച്ചും പ്രയാസപ്പെട്ടും
നടക്കുന്നു എങ്കിലും ഒന്നു മാത്രം ആവശ്യം മറിയ ന
ല്ലതിനെ തെരിഞ്ഞെടുത്തിരിക്കുന്നു: ആയത് അവളി
ൽനിന്നു എടുപ്പാൻ കഴികയില്ല നിശ്ചയം എന്നു പ
റഞ്ഞു.

പിന്നെ അല്പകാലം കഴിഞ്ഞശേഷം, മറിയയും
മൎത്തായും കൎത്താവെ! നിണക്ക് പ്രിയമുള്ളവൻ രോ
ഗിയായി കിടക്കുന്നു എന്നു ആളെ അയച്ചു പറയി
ച്ചപ്പോൾ, യേശു രോഗം മരണത്തിന്നായിട്ടല്ല, ദൈ
വപുത്രൻ മഹത്വപ്പെടേണ്ടതിന്നും ദൈവത്തിന്റെ
മഹത്വത്തിന്നായിട്ടും തന്നെ ആകുന്നു എന്നു പറഞ്ഞു
രണ്ടു ദിവസം താമസിച്ചശേഷം, ശിഷ്യന്മാരോടു നാം
യഹൂദാ ദേശത്തിലെക്ക പോക എന്നു പറഞ്ഞാറെ
അവർ കൎത്താവെ! മുമ്പെ യഹൂദന്മാർ നിന്നെ കല്ലെ
റിവാൻ ഭാവിച്ചുവല്ലൊ ഇനിയും നാം അവിടേക്ക്
പോക എന്നു പറയുന്നുവൊ എന്നു ചോദിച്ചപ്പോൾ,
അവൻ പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/60&oldid=182657" എന്ന താളിൽനിന്ന് ശേഖരിച്ചത്