താൾ:CiXIV128-2.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൫ —

നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആ സമയ
ത്തു ശിഷ്യന്മാർ യേശുവോടു സ്വൎഗ്ഗരാജ്യത്തിൽ ആർ
വലിയവൻ എന്നു ചോദിച്ചാറെ, അവൻ ഒരു ചെ
റിയ കുട്ടിയെ വിളിച്ചു നടുവിൽ നിറുത്തി, നിങ്ങൾ
മനസ്സ് തിരിഞ്ഞു ഈ കുട്ടിയെ പോലെ ആയ്‌വരുന്നി
ല്ല എങ്കിൽ, സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല നി
ശ്ചയം. യാതൊരുത്തനും ഈ പൈതലിനെ പോ
ലെ തന്നെത്താൻ താഴ്ത്തിയാൽ, അവൻ സ്വൎഗ്ഗത്തിൽ
വലിയവൻ; ആരെങ്കിലും ഇങ്ങിനെ യാതൊരു കുട്ടി
യെ എന്റെ നാമത്തിൽ കൈകൊണ്ടാൽ എന്നെ
തെന്നെ കൈക്കൊള്ളുന്നു; ഈ ചെറിയവരിൽ ഒരുത്ത
നെ നിരസിക്കാതെ ഇരിക്കേണ്ടതിന്നു സൂക്ഷിപ്പിൻ!
അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ എൻ പിതാവി
ന്റെ മുഖത്തെ എല്ലായ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു
സത്യമെന്നു പറഞ്ഞു. പിന്നെ യരുശലേമിലെ ദൈ
വാലയത്തിൽ വെച്ചു ജനങ്ങൾക്ക് ഉപദേശിച്ചു കൊ
ണ്ടിരിക്കുമ്പോൾ, അവരോടു: നീളക്കുപ്പായങ്ങളെ ധ
രിച്ചു നടപ്പാനും ചന്തകളിൽ സല്കാരങ്ങളെയും സഭ
കളിൽ മുഖ്യാസനങ്ങളെയും വിരുന്നുകളിൽ പ്രധാന
സ്ഥലങ്ങളെയും മോഹിക്കുന്ന ശാസ്ത്രികളെ സൂക്ഷി
പ്പിൻ! അവർ വിധവമാരുടെ വീടുകളെ ഭക്ഷിച്ചുകള
ഞ്ഞു കാഴ്ചെക്ക് അധികമായി പ്രാൎത്ഥിക്കുന്നവരാകുന്നു;
അവൎക്കു അധികം ശിക്ഷ കിട്ടും എന്നു പറഞ്ഞു. ശ്രീ
ഭണ്ഡാരത്തിൽ പണമിടുന്നവരെ നോക്കി കണ്ടു ധ
നവാന്മാർ പലരും വന്നു വളരെ ദ്രവ്യമിട്ടതിൽ ദരിദ്ര
യായ ഒരു വിധവയും വന്നു രണ്ടു കാശു മാത്രം ഇടു
ന്നത് കണ്ടപ്പോൾ, ശിഷ്യന്മാരോടു; ഈ ധനവാന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/57&oldid=182653" എന്ന താളിൽനിന്ന് ശേഖരിച്ചത്