താൾ:CiXIV128-2.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൧ —

നെ കൈക്കൊണ്ടു. ഇതു കണ്ടവർ അവൻ പാപി
യുടെ വീട്ടിൽ പാപികളോടും കൂടി പാൎപ്പാൻ പോയെ
ന്നു ദുഷിച്ചു പറഞ്ഞു; എന്നാറെ, ജഖായി കൎത്താവെ!
എന്റെ ദ്രവ്യങ്ങളിൽ പാതി ഞാൻ ദരിദ്രൎക്ക് കൊടുക്കു
ന്നു. വല്ലതും അന്യായമായി വാങ്ങീട്ടുണ്ടെങ്കിൽ ആ
യതിൽ നാലിരട്ടി തിരികെ കൊടുക്കുന്നു എന്നു പറ
ഞ്ഞപ്പോൾ, യേശു ഇവനും അബ്രഹാമിന്റെ പു
ത്രനാകകൊണ്ടു ഇന്നു ഈ വീട്ടുന്നു രക്ഷ വന്നു; കാ
ണാതെ പോയതിനെ അന്വേഷിച്ചു രക്ഷിപ്പാൻ
മനുഷ്യപുത്രൻ വന്നിരിക്കുന്നു എന്നു പറഞ്ഞു പോ
കയും ചെയ്തു.

൨൦. ദയാലുവായ ശമൎയ്യക്കാരനും
നിൎദ്ദയനായ വേലക്കാരനും.

ആ സമയത്തു ഒരു ശാസ്ത്രി യേശുവോടു ഗുരൊ!
നിത്യജീവനെ അനുഭവിക്കേണ്ടതിന്നു ഞാനെന്തു
ചെയ്യേണ്ടു എന്നു പരീക്ഷിപ്പാൻ ചോദിച്ചാറെ, വേ
ദപുസ്തകത്തിൽ എന്തെഴുതിയിരിക്കുന്നു? നീ എന്തു വാ
യിച്ചറിയുന്നു എന്നു ചോദിച്ചപ്പോൾ, ശാസ്ത്രി നി
ന്റെ ദൈവമായ കൎത്താവെ പൂൎണ്ണാത്മനശക്തി
കൾകൊണ്ടും അയല്ക്കാരനെ തന്നെ പോലെയും സ്നേ
ഹിക്കേണം എന്നുരച്ച നേരം, യേശു നീ പറഞ്ഞതു
സത്യം; അപ്രകാരം ചെയ്താൽ നീ ജീവിക്കും എന്നു
കല്പിച്ച ശേഷം, അവൻ തന്നെത്താൻ നീതിമാനാ
ക്കുവാൻ വിചാരിച്ചു എന്റെ അയല്ക്കാരനാരെന്നു5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/53&oldid=182649" എന്ന താളിൽനിന്ന് ശേഖരിച്ചത്