താൾ:CiXIV128-2.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൬ —

എന്റെ മകൾ പിശാച് ബാധിച്ചു വളരെ ദുഃഖിക്കു
ന്നു, ആ ഉപദ്രവം തീൎത്തു തരേണമെന്നു അത്യന്തം
അപേക്ഷിച്ചു കരഞ്ഞു നിലവിളിച്ചാറെയും യേശു
ഒന്നും കല്പിക്കായ്കകൊണ്ടു അവൾ അവനെ നമസ്ക
രിച്ചു, കൎത്താവെ! ആ പിശാച്‌ബാധ നീക്കിത്തരേ
ണം എന്നു പിന്നെയും പിന്നെയും യാചിച്ചപ്പോൾ,
കുഞ്ഞങ്ങളുടെ അപ്പങ്ങളെ എടുത്തു നാഉക്കൾക്ക് കൊ
ടുക്കുന്നത് ന്യായമൊ എന്നു ചോദിച്ചാറെ, ന്യായമല്ല
എങ്കിലും പൈതങ്ങൾ ഭക്ഷിച്ചു ശേഷിപ്പിക്കുന്ന ക
ഷണങ്ങൾ നായ്ക്കൾ തിന്നുന്നുവല്ലൊ എന്നുരച്ച
പ്പൊൾ, അവൻ അവളോടു: സ്ത്രീയെ, നിന്റെ വി
ശ്വാസം വലിയത്, നിന്റെ മനസ്സ് പോലെ ആക
ട്ടെ എന്നരുളിചെയ്തു. ആ കുട്ടിയുടെ ഉപദ്രവം നീങ്ങി
സൌഖ്യം വരികയും ചെയ്തു.

൧൪. യോഹനാൻ സ്നാപകന്റെ
മരണം.

അനുജഭാൎയ്യയായ ഹെരോദ്യയെ വിവാഹം ചെ
യ്തുവന്ന ദുഷ്പ്രവൃത്തിനിമിത്തം ഹെരോദ് രാജാവിനെ
യോഹന്നാൻ ശാസിച്ചാറെ, അവനെ തടവിലാക്കി
കൊല്ലുവാൻ ഭാവിച്ചു എങ്കിലും ജനങ്ങൾ അവനെ
പ്രാവാചകനെന്നു വിചാരിച്ചതിനാൽ രാജാവ് ശങ്കി
ച്ചു കൊല്ലാതെ ഇരുന്നു. എന്നാറെ, രാജാവ് ജന്മദിവ
സത്തിൽ പ്രഭുക്കൾക്കും മന്ത്രികൾക്കും സേനാപതി
കൾക്കും പ്രമാണികൾക്കും അത്താഴം കഴിക്കുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/38&oldid=182634" എന്ന താളിൽനിന്ന് ശേഖരിച്ചത്