താൾ:CiXIV128-2.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯ —

അനന്തരം സ്ത്രീ കൎത്താവെ! നീ ദീൎഘദൎശി എന്നു എ
നിക്ക് തോന്നുന്നു, ഞങ്ങളുടെ പൂൎവ്വന്മാർ ഐ ഗരിജീ
മ്മലമേൽ വെച്ചു, ദൈവത്തെ വന്ദിച്ചു വരുന്നു; നി
ങ്ങളൊ? യരുശലേം പട്ടണം ദൈവസ്ഥലം എന്നു
പറയുന്നു; സ്ത്യം ഏതാകുന്നു? എന്നു ചോദിച്ചാറെ,
സത്യവന്ദനക്കാർ പിതാവിനെ ആത്മാവിലും സ്ത്യ
ത്തിലും വന്ദിപ്പാനുള്ള സമയം വരുന്നു എന്നു വിശ്വ
സിക്ക; ദൈവം ആത്മാവാകുന്നു, അവനെ വന്ദിക്കു
ന്നവർ അവനെ ആത്മാവിലും സത്യത്തിലും വന്ദി
ക്കേണം എന്നത് കേട്ടു, മശീഹ വന്നാൽ നമുക്ക
സകലവും ഉപദേശിക്കും എന്നു സ്ത്രീ പറഞ്ഞാറെ,
നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നെ എ
ന്നു യേശു പറഞ്ഞ ശേഷം, സ്ത്രീ കുടം വെച്ചു നഗ
രത്തിലേക്ക് ഓടിപ്പോയി കിണറ്റിന്റെ അരികിൽ
ഒരു മന്യ്ഷ്യൻ ഇരിക്കുന്നുണ്ടു, ഞാൻ ചെയ്തിട്ടുള്ള
തൊക്കയും അവൻ എന്നോടു പറഞ്ഞു; അവൻ മശീ
ഹയൊ അല്ലയൊ എന്നു നോക്കുവാൻ വരുനിൻ എ
ന്നു പറഞ്ഞപ്പോൾ അവർ എല്ലാവരും വന്നു യേശു
വിനെ കണ്ടു കുറയ ദിവസം ഞങ്ങളോടു കൂട പാൎക്കേ
ണമെന്നു അപേക്ഷിച്ചാറെ, അവൻ രണ്ടു ദിവസം
അവിടെ പാൎത്തു; അവന്റെ ഉപദേശം കേട്ട പലരും
അവനിൽ വിശ്വസിച്ചു; സ്ത്രീയോടു: ഇവൻ ലോക
രക്ഷിതാവായ മശീഹ എന്നു ഞങ്ങൾ നിന്റെ വ
ചനം നിമിത്തമല്ല; അവനിൽ നിന്നു ജേട്ടറികകൊ
ണ്ടത്രെ വിശ്വസിക്കുന്നു എന്നു പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/21&oldid=182617" എന്ന താളിൽനിന്ന് ശേഖരിച്ചത്