താൾ:CiXIV128-2.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൪ —

എഴുതി അതിന്നു മുമ്പെ അവൻ വഴിയാത്രകളിലും ഒ
ന്നാം തടവുകാലത്തിലും പല സഭകൾക്കും ഏറിയ ലേ
ഖനങ്ങളെ എഴുതി അയച്ചിരുന്നു; അവ ഒക്കയും പുതി
യ നിയമപുസ്തകത്തിൽ ഇരിക്കുന്നു. പൌൽ മരിക്കും
മുമ്പെ മത്തായും മാൎക്കും ലൂക്കനും തങ്ങളുടെ സുവിശേ
ഷങ്ങളെ എഴുതിയിരിക്കുന്നു. യരുശലേം പട്ടനം ന
ശിച്ച ശേഷം അത്രെ യോഹനാൻ തന്റെ സുവി
ശേഷത്തേയും അറിയിപ്പിനെയും തീൎത്തു; പേത്രുവും
യാക്കോബും യൂദാവും എന്ന മൂന്നു പേരും ലേഖന
ങ്ങളെ എഴുതിയിരുന്നു; അവയും പുതിയ നിയമത്തിൽ
ഉണ്ടു. യോഹനാൻ ഏറിയ വയസ്സനായി മരിച്ചു;
മറ്റെ അപോസ്തലരുടെ അവസ്ഥ സൂക്ഷ്മമായി
അറിയുന്നില്ല; ഒന്നു മാത്രം നിശ്ചയം; നിങ്ങൾ ഭൂലോ
കത്തിലൊക്കയും പോയി സകല സൃഷ്ടിക്കും സുവി
ശേഷം പ്രസംഗിപ്പിൻ എന്നുള്ള കൎത്താവിന്റെ
കല്പന പ്രകാരം അവർ നടന്നു ഏകദേശം ൨൫ സം
വത്സരത്തിന്നകം ക്രിസ്തനെ എല്ലാ രാജ്യങ്ങളിലും അ
റിയിച്ചു, അവർ കൎത്താവിന്റെ കല്പനയെ പ്രമാണി
ച്ച പ്രകാരം കൎത്താവും ഞാൻ ലോകാവസാനത്തോളം
നിങ്ങളോടു കൂടി ഇരിക്കും എന്നുള്ള വാക്യം അവരിലും
നിവൃത്തിച്ചു, --- ദിവസത്തോളം അവന്റെ എല്ലാ
ശിഷ്യന്മാരിലും നിവൃത്തിക്കയും ചെയ്യുന്നു സത്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/136&oldid=182733" എന്ന താളിൽനിന്ന് ശേഖരിച്ചത്