താൾ:CiXIV128-2.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൪ —

കല്ലെറിഞ്ഞു, സാക്ഷിക്കാരും തങ്ങളുടെ കസ്ത്രങ്ങളെ
ശൌൽ എന്നൊരു ബാല്യക്കാരന്റെ അരികെ വെ
ച്ചു സ്തെഫാനെ കല്ലെറിയുമ്പൊൾ, അവൻ കൎത്താ
വായ യേശുവെ! എന്റെ ആത്മാവിനെ കൈക്കൊ
ള്ളേണമെ എന്നും കൎത്താവെ ഈ പാപം അവരു
ടെ മേൽ വെക്കരുതെ എന്നു പ്രാൎത്ഥിച്ചും വിളിച്ചും
ഉറങ്ങിപ്പോകയും ചെയ്തു.

൪൩. എഥിയൊഫ്യ മന്ത്രി.

ശൌൽ സ്തെഫാന്റെ മരണത്തിൽ പ്രസാദിച്ച
തല്ലാതെ, അവൻ സഭയെ നശിപ്പിച്ചു വീടുകൾ
തോറും ചെന്നു ക്രിസ്ത്യാനികളെ പിടിച്ചു തടവിൽ വെ
പ്പിച്ചു ഇങ്ങിനെ ഉള്ള ഉപദ്രവത്താൽ ചിതറിപ്പോയ
വിശ്വാസികൾ എല്ലാടവും സഞ്ചരിച്ചു ദൈവവച
നം പ്രസംഗിച്ചു, ശുശ്രൂഷക്കാരനായ ഫിപിപ്പ് ശ
മൎയ്യനഗരത്തിലേക്ക് ചെന്നു, ക്രിസ്തനെ ജനങ്ങ
ളൊട് അറിയിച്ചു പിശാച് ബാധിച്ചവരെയും പല
വക ദീനക്കാരെയും സൌഖ്യമാക്കിയപ്പൊൾ, ഏറിയ
ആളുകൾ വിശ്വാസിച്ചു ക്രിസ്ത്യാനികളായി, കുറെ കാ
ലം അവിടെ പാൎത്തതിന്റെ ശേഷം കൎത്താവിന്റെ
ദൂതൻ അവനോടു: നീ എഴുനീറ്റു തെക്കോട്ടു പോയി
യരുശലെമിൽനിന്നു ഘജ്ജെക്ക് പോകുന്ന വഴിയിൽ
ചെല്ലുക എന്ന് കല്പിച്ചു; അവൻ അനുസരിച്ചപ്പോൾ,
എഥിയൊപ്യ രാജ്ഞിയുടെ മന്ത്രിയും അവളുടെ ഭണ്ഡാ
രത്തിന്റെ വിചാരിപ്പുകാരനുമായ ഒരുത്തൻ യരുശ
ലെമിലേക്ക് വന്ദിപ്പാൻ ചെന്നിട്ടു നാട്ടിലെക്ക് മട

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/116&oldid=182713" എന്ന താളിൽനിന്ന് ശേഖരിച്ചത്