താൾ:CiXIV128-2.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൯ —

ദേശങ്ങളിൽനിന്നു വന്ന ദൈവഭക്തിയുള്ള യഹൂദർ
യരുശലേമിൽ പാൎക്കുന്നുണ്ടായിരുന്നു. ഈ ശബ്ദമു
ണ്ടായപ്പോൾ, പുരുഷാരം വന്നു കൂടി ചഞ്ചലപ്പെട്ടു
എല്ലാവരും താന്താങ്ങടെ ഭാഷകളിൽ സംസാരിക്കുന്ന
തിനെ അവർ കേട്ടു ആശ്ചൎയ്യപ്പെട്ടു. പറയുന്ന ഇ
വരെല്ലാവരും ഗലീലക്കാരല്ലയൊ പിന്നെ ഓരോരു
ത്തൻ അവനവന്റെ ഭാഷയിൽ പറഞ്ഞു കേൾക്കു
ന്നതെന്തു? അത്ഭുതം എന്നു പറഞ്ഞു ഭ്രമിച്ചു പലരും
പരിഹസിച്ചു അവൎക്കു വീഞ്ഞു കുടിച്ചു ലഹരിയായി
രിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ, പേത്രു പതി
നൊന്നു പേരോടു കൂട എഴുനീറ്റു ഉറക്ക വിളിച്ചു പറ
ഞ്ഞു. ഹെ യഹൂദന്മാരും യരുശലേമിൽ പാൎക്കുന്ന എ
ല്ലാമനുഷ്യരുമായുള്ളോടെ! എന്റെ വചനങ്ങളെ കേ
ൾപിൻ നിങ്ങൾ വിചാരിക്കുന്ന പ്രകാരം ഇവർ
മദ്യപാനം ചെയ്തവരല്ല; പകൽ ഒമ്പത് മണിനേരം
മാത്രമെ ആയിട്ടുള്ളു; അവസാനനാളുകളിൽ ഇപ്ര
കാരമുണ്ടാകും. ഞാൻ സകലജഡത്തിന്മേലും എന്റെ
ആത്മാവിൽനിന്നു പകരും; നിങ്ങളുടെ പുത്രീപുത്ര
ന്മാരും ദീൎഘദൎശനം പറയും; നിങ്ങളുടെ ബാലന്മാർ
ദൎശനങ്ങളെയും മൂപ്പന്മാർ സ്വപ്നങ്ങമ്മെയും കാണും.
ആ നാളുകളിൽ ഞാൻ എന്റെ ദാസീദാസന്മാരുടെ
മേൽ എന്റെ ആത്മാവിൽനിന്നു പകരുമ്പോൾ അ
വർ ദീൎഘദൎശനം പറയും എന്നു ദൈവം യോവേൽ
പ്രവാചകനാൽ അറിയിച്ച പ്രകാരം ഇന്നു സംഭവി
ച്ചത് ഇസ്രയേലരെ ഈ വചനങ്ങളെ കേൾപിൻ!
ദൈവമനുഷ്യനും നചറായക്കാരനുമായ ഈ യേശു
അവൻ മൂലമായി ദൈവം നിങ്ങളുടെ ഇടയിൽ10

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/111&oldid=182708" എന്ന താളിൽനിന്ന് ശേഖരിച്ചത്