താൾ:CiXIV126.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

326 CHRIST'S RESURRECTION AND ASCENSION. [PART III. CHAP. V.


j) No credit given to their report. പുനരുത്ഥാനവാൎത്തയെ ശിഷ്യർ വിശ്വസിയാതെ തള്ളിയതു.

LUKE XXIV.
9 . . . and told all these things unto the
eleven, and to all the rest.

10 It was Mary Magdalene, and Joanna, and
Mary the mother of James, and other women

that were with them, which told these things
unto the apostles.

11 And their words seemed to them as idle
tales, and they believed them not.

സൃഷ്ടിയുടെ അനന്തരം ഒന്നാം ശബ്ബത്ത് കഴിഞ്ഞ ഉടനെ പാപം ലോ
കത്തിൽ കടക്കയാൽ സ്വസ്ഥത ഇല്ലാതെ പോയി. അതിന്നു യേശുവിന്റെ
മരണത്താലത്രെ നിവൃത്തി വന്നതു. അവൻ സൎവ്വയുദ്ധത്തിലും ന്യായവി
ധിയുടെ അഗ്നിയിലും കാത്തുകൊണ്ട ദേവസമാധാനം അന്നു തികഞ്ഞു വരി
കയും ചെയ്തു. ഇങ്ങിനെ മഹാസ്വസ്ഥതയോടു ആത്മപ്രകാരം ജീവമാൎഗ്ഗത്തിൽ
(സങ്കീ. ൧൬, ൯ƒƒ) നടന്നുകൊണ്ടിരിക്കേ അവന്റെ ശരീരത്തിങ്കൽ കേട് ഒന്നും
നേരിടാതെ മഹത്വം വരുത്തുന്നൊരു ദേവശക്തി വ്യാപരിച്ചു, ധാന്യത്തിന്റെ
വിത്തിൽനിന്നു എന്നപോലെ അപൂൎവ്വമായ രൂപാന്തരത്തെ ജനിപ്പിച്ചു തുട
ങ്ങി. ശത്രുക്കൾ അന്നും വിടാതെ ചെറുത്തു കുഴിയെ സൂക്ഷിക്കുന്നതിനാൽ
ആ ദിവ്യപ്രവൃത്തിക്കു കുറവ് ഒന്നും പറ്റാതെ ഇരുന്നു; സ്നേഹിതന്മാർ കരു
തുന്ന അഭിഷേകംകൊണ്ടു ഒരാവശ്യവും ഇല്ലാഞ്ഞു. ആ ശബ്ബത്തായതു രണ്ടാം
സൃഷ്ടിയുടെ ആരംഭം തന്നെ.

വിശുദ്ധദേഹത്തിൻ അഭിഷേകത്തിന്നായി തൈലം ഒരുക്കുവാൻ മഗ്ദ
ലക്കാരത്തിയും ഹല്ഫായുടെ മറിയയും ശലോമയും ശനിയാഴ്ച വൈകുന്നേരത്തു
ഉത്സാഹിച്ചതിന്റെ ശേഷം (മാൎക്ക.) തങ്ങളിൽ പിരിയാതെ പാൎത്തു, ഞായ
റാഴ്ച (ഏപ്രിൽ ൯) പുലരുമ്മുമ്പേ തന്നെ പുറപ്പെട്ടു, വഴിയിൽവെച്ചു കുഴിമേ
ലുള്ള കല്ലിനെ ഓൎത്തു, അതു നമുക്ക് ആർ ഉരുട്ടിക്കളയും എന്നു ചൊല്ലി അല്ല
ലോടെ നടക്കുമ്പോൾ (മാൎക്ക.) വലിയ ഭൂകമ്പം ഉണ്ടായി, മിന്നല്ക്കൊത്ത ദേവ
ദൂതൻ കല്ലിനെ ഉരുട്ടിക്കളഞ്ഞു മുദ്രമേൽ ഇരുന്നപ്രകാരം കാവല്ക്കാർ കണ്ടു ഞെ
ട്ടി വിറെച്ചു സ്തംഭിച്ചുപോയി (മത്ത.). വലിയ കല്ലു നീങ്ങിയതും പക്ഷെ കാവ
ൽക്കാർ ഓടിപ്പോകുന്നതും സ്ത്രീകൾ മൂവരും എത്തിയ നേരം തന്നെ കണ്ടാറെ
(മാൎക്ക. ലൂക്ക.) മഗ്ദലക്കാരത്തി കലങ്ങി, ഉടനെ പട്ടണത്തേക്ക് മണ്ടി ശീമോ
നേയും യോഹനാനേയും അറിയിച്ചു, അവർ കൎത്താവെ എവിടക്കോ കൊണ്ടു
പോയി എന്നു പറകയും ചെയ്തു (യോ.). മറ്റെ സ്ത്രീകൾ ഇരുവരും ഗുഹയു
ടെ അകത്തു ചെന്നു, ഒരു ബാല്യക്കാരൻ മിന്നുന്ന വസ്ത്രത്തോടെ വലത്തിരി
ക്കുന്നതു കണ്ടു വിസ്മയിച്ചു (ലൂക്ക.). അവനും ഭയപ്പെടായിയ്വിൻ! ക്രൂശിൽ തറെ
ക്കപ്പെട്ട നചറക്കാരനായ യേശുവെ അന്വേഷിക്കുന്നു: ജീവിക്കുന്നവനെ മ
രിച്ചവരിൽ തിരയുന്നതു എന്തു (ലൂക്ക.)! അവൻ ഇവിടെ ഇല്ല, അരുളിച്ചെയ്ത
പ്രകാരം എഴുനീറ്റിരിക്കുന്നു! കൎത്താവ് കിടന്ന സ്ഥലം ഇതാ കാണ്മിൻ! വേഗ
ത്തിൽ പോയി അവൻ മരിച്ചവരിൽനിന്നു എഴുനീറ്റു എന്നു ശിഷ്യന്മാരോടും
കേഫാവോടും (മാൎക്ക.) പറവിൻ, അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോ
കും, അവിടെ നിങ്ങൾ അവനെ കാണും എന്നു പറഞ്ഞു (മത്ത. മാൎക്ക.). ഹൃദയ
ങ്ങളിൽ ഭയവും സന്തോഷവും ഇടകലൎന്നിട്ട് അവർ ശിഷ്യന്മാരെ അറിയിപ്പാ
നായി ഓടിപ്പോയാറേയും (മത്ത.) പട്ടണത്തിൽ വന്നപ്പോൾ ഭ്രമം ഹേതുവാ
യി ആരോടും ഒന്നും ചൊല്വാൻ തുനിഞ്ഞതും ഇല്ല (മാൎക്ക.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/350&oldid=186570" എന്ന താളിൽനിന്ന് ശേഖരിച്ചത്