താൾ:CiXIV126.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 137.] JESUS ANOINTED AT BETHANY. 259

യരിഹോവിൽനിന്നു പുറപ്പെട്ടിട്ടു യേശു ശിഷ്യരുമായി യഹൂദാമരുഭൂമിയി
ലേ ചുരം കയറി, വെള്ളിയാഴ്ച വൈകുന്നേരം എന്നു തോന്നുന്നു ബെത്ഥന്യ
യിൽ എത്തി, ശബ്ബത്ത് മുഴുവൻ അവിടെ സ്നേഹിതരുടെ കൂട്ടത്തിൽ സ്വസ്ഥ
നായി പാൎക്കുകയും ചെയ്തു. ആയതു ക്രിസ്താബ്ദം ൩൦, നീസാൻ ൯ (ഏപ്രിൽ
൧). അപ്പോൾ കുഷ്ഠിയായ ശീമോന്റെ വീട്ടിൽ (മത്ത. മാൎക്ക.) ഉടുപ്പിറന്നവർ
മൂവരും കൂടി യേശുവിന്നു ഒർ അത്താഴം കഴിച്ചു. അതിൽ മൎത്ഥ സേവിച്ചു,
ലാജർ സൌഖ്യത്തോടെ പന്തിയിൽ ചേൎന്നിരുന്നു (യോ.). മറിയ വിലയേറിയ
ഒരു ജടാമാഞ്ചിതൈലം കൊണ്ടുവന്നു ഭരണിയുടെ വയ് അടൎത്തി, യേശു
വിന്റെ തലമേൽ ഒഴിച്ചു (മാൎക്ക), മുട്ടുകുത്തി കാൽമേലും പൂശി തലമുടികൊണ്ടു
തുവൎത്തി, ആ സൌരഭ്യം വീട്ടിൽ എല്ലാം പരക്കയും ചെയ്തു (യോ.).

ഇത് എല്ലാവൎക്കും ജീവന്റെ വാസനയായ്ചമഞ്ഞില്ല താനും. മഹാചാൎയ്യ
നെ അഭിഷേകം ചെയ്വാൻ മറിയ ദേവനിയോഗത്താൽ മുതിൎന്നുകൊണ്ടതു
ശിഷ്യന്മാൎക്ക് നല്ലവണ്ണം ബോധിച്ചില്ല (മത്ത.). വിശേഷാൽ യഹുദ ഇതു നൂ
റുരൂപ്പികെക്ക് വിറ്റു ദരിദ്രൎക്ക് കൊടുക്കാഞ്ഞതെന്തു എന്നു പറഞ്ഞു. അപ്രകാരം
മറ്റ് ചില ശിഷ്യന്മാരും മറിയയോടു കോപിച്ചു (മാൎക്ക.), വെറുതെ ഉള്ള ചെല
വിനെ ആക്ഷേപിച്ചു പിറുപിറുത്തു. യോഹനാനോ എല്ലാവരുടെ ചെലവി
ന്നും ഉള്ള ദ്രവ്യം കൎയ്യോത്യൻ വഞ്ചിച്ചെടുക്കുന്നവൻ എന്നറിഞ്ഞു ദരിദ്രരെ വി
ചാരിച്ചല്ല ഈ തൈലത്തിന്റെ വിലയെ മോഹിച്ചിട്ടത്രെ പറഞ്ഞത് എന്നു
ഊഹിച്ചു തുടങ്ങി.

ഇപ്രകാരം രണ്ടായ്പിരിഞ്ഞപ്പോൾ കൎത്താവ് കല്പിച്ചിതു: അവളെ വിടുവിൻ,
സ്ത്രീയെ ദുഃഖിപ്പിക്കുന്നത് എന്തിന്നു, അവൾ എന്നിൽ ഒരു നല്ല ക്രിയ ചെ
യ്തു. ദരിദ്രർ നിങ്ങളോടു കൂടെ നിത്യം ഉണ്ടു; മനസ്സ് ഉണ്ടെങ്കിൽ അവരെ സേ
വിപ്പാനും തക്കം ഉണ്ടു. ഞാൻ എല്ലായ്പോഴും നിങ്ങളോടു കൂടെ അല്ല (ആകയാൽ
ദാരിദ്രം ശമിപ്പിപ്പാൻ നിത്യസേവ നല്ലതു, ശുഭകാലത്തു പിതാവിന്റെ അഭി
പ്രായം ബോധിച്ചിട്ടു ധനവ്യയം ചെയ്തു പുത്രനെ മാനിക്കുന്നത് ഏറ്റവും ന
ല്ലതു താനും; ഇതു ചെയ്യാത്തവർ ദരിദ്രരിലും അധികം വിചാരപ്പെടുക ഇല്ല എ
ന്നു സിദ്ധാന്തം). തന്നാൽ കഴിയുന്നതിനെ ഇവൾ ചെയ്തു; തൈലത്തെ ഒരു
ശവസംസ്കാരത്തിന്നായി കരുതിക്കൊണ്ടത് ഇപ്പോൾ എന്റെ സംസ്കാരത്തി
ന്നു അനുഭവമായ്വന്നു (ശിഷ്യന്മാർ മയങ്ങി മനോരാജ്യം വിചാരിക്കുന്ന സമ
യം മറിയ മശീഹയുടെ മരണവഴിയെ ഊഹിച്ചു പരമാൎത്ഥം ബോധിപ്പാൻ മു
തിൎന്നു. എന്നതല്ലാതെ ഈ സുവിശേഷം ഘോഷിപ്പാനുള്ള ഏതു സ്ഥലങ്ങളി
ലും ഇവൾ ചെയ്തത് അവളുടെ ഓൎമ്മെക്കായി അറിയിക്കപ്പെടും എന്നും പറഞ്ഞു.
അതുകൊണ്ടു അവളെ ശാസിച്ച ശിഷ്യന്മാർ തങ്ങളുടെ കുറവിനേയും അവ
ളുടെ മഹാകൎമ്മത്തേയും വാക്കിനാലും എഴുത്തിനാലും വൎണ്ണിക്കേണ്ടി വന്നതു
(മത്ത. മാൎക്ക).


33*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/283&oldid=186503" എന്ന താളിൽനിന്ന് ശേഖരിച്ചത്