താൾ:CiXIV126.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

എന്ന)വന്മലയിൽ കയറി പ്രാൎത്ഥിക്കയും ചെയ്തു (ലൂക്ക.). ഉടനെ അവൻ അവ
ൎക്കു മറ്റുരൂപമായി തോന്നി, മുഖം സൂൎയ്യപ്രകാശമായും വസ്ത്രങ്ങൾ ഹിമം പോ
ലെ മിന്നുന്നതായും കണ്ടു. ദേവപുത്രന്റെ തേജസ്സു പൊങ്ങി മാനുഷവേഷ
ത്തിൽ കൂടി പുറപ്പെട്ടപ്രകാരമായി (യോ. ൧, ൧൪), മോശയുടെ മുഖത്തിൽ പ്ര
തിബിംബിച്ചു കണ്ട തേജസ്സിനു നിവൃത്തി വരികയും ചെയ്തു (൨ മോശ ൩൪,
൨൯ƒƒ. ൨കൊ. ൩, ൭ƒƒ.). പെട്ടന്നു രണ്ടു പുരുഷന്മാർ തേജസ്സോടെ കൂട പ്രത്യ
ക്ഷ്യരായി. അവർ യേശുവോടു സംസാരിച്ചു യരുശലേമിൽ നിവൃത്തിക്കേണ്ടു
ന്ന നിൎയ്യാണത്തെ കുറിച്ചു പറഞ്ഞു (ലൂക്ക.). അവർ മോശെ എലീയാ എ
ന്നവർതന്നെ. ശിഷ്യന്മാർ ഒരു വിധമുള്ള നിദ്രാഭാരത്താൽ മയങ്ങിയും പിന്നെ
യും ജാഗരിച്ചും പഴയ നിയമം പുതിയതിനോടു ചേരുന്നപ്രകാരം കണ്ടും കേ
ട്ടും ഭ്രമിച്ചും ഇരുന്നു (ലൂക്ക.) ആ ഇരുവരും പോവാറായതു ശീമോൻ കണ്ടു,
കൎത്താവേ നാം ഇങ്ങിനെ ഇരുന്നാൽ നല്ലതു, മൂന്നു കുടിലുകളെ കെട്ടി പാൎക്കാമ
ല്ലോ എന്നു പറഞ്ഞതിനാൽ ലോകസംസൎഗ്ഗം അരുത് ക്രൂശമരണവും അരുത്,
നീയും പുരാണസിദ്ധന്മാരും ഞങ്ങളും ആയി ഒന്നിച്ചു സഭയായി വാഴേണം
എന്നുള്ള ആഗ്രഹത്തെ കാണിച്ചു. പറയുമ്പോൾ തന്നെ വെളിച്ചമേഘം
(മത്ത.) ഇരുവരേയും യേശുവേയും ആഛാദിച്ചു തുടങ്ങി. അതു സാക്ഷാൽ ദേ
വസാന്നിദ്ധ്യത്തിന്റെ പാൎപ്പു. ശിഷ്യന്മാർ ആ പ്രഭയെ സഹിയാതെ ഭയപ്പെ
ട്ടു, ഇവൻ എൻ പ്രിയപുത്രൻ അവങ്കൽ ഞാൻ പ്രസാദിച്ചു (മത്ത.) അവ
നെ ചെവിക്കൊൾ്വിൻ എന്നു സ്നാപകൻ കേട്ടപ്രകാരം (സങ്കീ, ൨; ൫ മോശ
൧൮, ൧൫) കേട്ടു കവിണ്ണു വീഴുകയും ചെയ്തു. യേശു അവരെ തൊട്ടു എഴുനീ
ല്പിൻ ഭയപ്പെടരുതേ എന്നു ചൊല്ലിയപ്പോൾ അവർ മേല്പെട്ടും ചുറ്റും നോ
ക്കി (മാൎക്ക.) യേശു തനിയെ നില്ക്കുന്നതു കാണ്മൂതും ചെയ്തു.

ഇപ്രകാരം സ്വൎഗ്ഗീയാശ്വാസം ഉണ്ടായ ശേഷം മലയിൽനിന്ന് ഇറങ്ങി
പാപലോകത്തിലേക്കു മടങ്ങി ചെല്ലുമ്പോൾ മനുഷ്യപുത്രന്റെ പുനരുത്ഥാ
നംവരെ ഈ കണ്ടതു നിങ്ങൾ ആരോടും പറയരുത് എന്നു യേശു കല്പിച്ചു.
ആയത് അവർ അനുസരിച്ചു പുനരുത്ഥാനം എന്ത് എന്നു തങ്ങളിൽ വിചാ
രിച്ചു ചോദിച്ചു (മാൎക്ക.).

(മത്ത. മാൎക്ക.) പിന്നെ എലീയാ സകലവും യഥാസ്ഥാനത്താക്കാതെ
എഴുന്നെള്ളിയത് എന്തു, അവൻ നമ്മോടു കൂടെ യരുശലേമിലേക്ക് കയറി എ
ങ്കിൽ മശീഹയെ ആർ വിരോധിക്കും, അവൻ ഇന്നു പ്രത്യക്ഷനായതിനാൽ
തന്നെ മല. ൪, ൫ എന്നതിന്നു നിവൃത്തി വന്നുവോ എന്നും മറ്റും പറയു
മ്പോൾ എലീയാ ഇസ്രയേൽരാജാവിൻ മുന്നടക്കേണം എന്നതിന്നു സംശ
യം ഇല്ല എങ്കിലും അവന്റെ വരവു മശീഹെക്കു കഷ്ടാനുഭവത്തെ ഇല്ലാതാ
ക്കി വെക്കുന്നില്ല, അവൻ വളരെ പാടുപെടേണം എന്നു വേദത്തിൽ ഉണ്ട
ല്ലോ (മാൎക്ക; യശ. ൫൩), എന്നു വേണ്ടാ മശീഹയുടെ മുന്നടപ്പവനും (മുങ്കുറിയാ
യ എലീയാവിന്ന് എന്ന പോലെ) കഷ്ടാനുഭവം തന്നെ വിധിച്ചിരുന്നു (മാ
ൎക്ക); അപ്രകാരം അവന്നു വന്നുവല്ലോ നിരൂപിച്ചാൽ. എന്നു കേട്ടറെ ഇതു
സ്നാപകൻ തന്നെ എന്നു ബോധം ജനിച്ചു (മത്ത.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/222&oldid=186441" എന്ന താളിൽനിന്ന് ശേഖരിച്ചത്