താൾ:CiXIV126.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP.II.

ഇവ്വണ്ണം യേശു തിരുസഭെക്ക് അടിസ്ഥാനം ഇട്ട ഉടനെ ഇനി ഞാൻ
യരുശലേമിലേക്കു ചെന്നു (മത്ത.) പ്രമാണികളാൽ നിസ്സാരൻ എന്നു തള്ള
പ്പെട്ടു പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിൎത്തെഴുനീല്ക്ക
യും ചെയ്യേണ്ടത് എന്ന് ഒന്നും മൂടാതെ (മാൎക്ക.) സ്പഷ്ടമായി അറിയിച്ചു തുട
ങ്ങി. യേശു മുമ്പിൽ കൂട്ടി പലവിധേന സ്വമരണത്തെ സൂചിപ്പിച്ചതു
(യോ. ൨, ൧ൻ; ൩, ൧൪; ൬, ൫൩ ഇത്യാദി) ശിഷ്യന്മാർ നല്ലവണ്ണം ഗ്രഹിയാ
യ്കകൊണ്ടു അന്നു വളരെ ഭ്രമിച്ചു, കേഫാവും മനോവിശ്വാസത്താൽ അവനെ
വേറെ കൂട്ടിക്കൊണ്ടു, കൎത്താവേ ദൈവം നിന്നെ കനിഞ്ഞു കാക്കട്ടെ, ഇതു നി
ണക്കു വരരുത് എന്നു (മത്ത.) ശാസിച്ചു തുടങ്ങി. പെട്ടന്നു യേശു അവനെ
വിട്ടു ശിഷ്യരെ നോക്കിക്കൊണ്ടു, സാത്താനേ വഴിയെ പോ, ദൈവത്തിന്റേ
തല്ല മനുഷ്യരുടേതു മാത്രം കരുതുകയാൽ നീ എനിക്ക് ഇടൎച്ച ആകുന്നു എന്നു
ചൊല്ലി ശാസിച്ചു. മുമ്പെ അവനിൽ കണ്ട ദേവവെളിച്ചത്തെ സ്തുതിച്ചേട
ത്തോളം ഭാവം പകൎന്നുണ്ടായ ഇരുൾ്ചയേയും വെളിപ്പെടുത്തി നാണിപ്പിക്കയും
ചെയ്തു (മത്ത. മാൎക്ക.).

പിന്നെ അവൻ ശിഷ്യന്മാരേയും മറ്റുള്ള ആശ്രിതന്മാരേയും (മാൎക്ക.) വി
ളിച്ചുകൂട്ടി ഇനി കഷ്ടപ്പെടുന്ന മശീഹയോടും കൂടി കഷ്ടപ്പെടുവാൻ മനസ്സു
ണ്ടോ എന്നു ചോദിച്ചതിപ്രകാരം: ശിഷ്യനായി പിഞ്ചെല്ലുവാൻ ഒരുമ്പെട്ടാൽ
തന്നെത്താൻ മറുത്തു ദിവസേന (ലൂക്ക.) തന്റെ ക്രൂശിനെ എടുത്തുകൊണ്ടു,
(പാളയത്തിൽനിന്നു പുറപ്പെട്ടു) യേശുവെ അനുഗമിക്ക അത്രെ ശിഷ്യന്റെ
മൂന്നു മുറ. ജീവനെ രക്ഷിപ്പാനും ഇതു തന്നെ വഴി (മത്ത. ൧൦, ൩൭ ƒƒ എന്ന
പോലെ). മനുഷ്യൻ ലോകം മുഴുവനെ നേടിയാലും ആത്മനാശം വരുത്തി ത
ന്നെത്താൻ കളഞ്ഞാൽ എന്തുലാഭം (സങ്കീ. ൪൯, ൭ƒ). ലോകത്തെ നേടുവാൻ
ആത്മാവെ കളഞ്ഞു എങ്കിൽ ആയതിനെ ഇങ്ങോട്ട് എടുപ്പാൻ എന്തു പകരം
കൊടുക്കും (യേശുവിന്റെ ആത്മബലി മാത്രം അതിന്ന് ൟടായ്വരും). ആക
യാൽ ആ വ്യഭിചാരികളായ കിടക്കാർ നിമിത്തം എന്നേയും എൻ വചനങ്ങ
ളേയും കുറിച്ചു ആർ എങ്കിലും നാണിച്ചാൽ മനുഷ്യപുത്രൻ പിതൃതേജസ്സിൽ
വിശുദ്ധദൂതരോടും കൂടെ വരുമ്പോൾ അവനെ കുറിച്ചും നാണിക്കും (മാൎക്ക.
ലൂക്ക; മത്ത. ൧൦, ൩൨ ƒ എന്ന പോലെ). കഷ്ടത നിമിത്തം ഭാവിതേജസ്സെ മ
റക്കരുത്. മനുഷ്യപുത്രൻ അപ്രകാരം വരും, ഓരോരുത്തന്നു സ്വകൎമ്മങ്ങൾ്ക്ക് ത
ക്കവാറു പകരവും ചെയ്യും നിശ്ചയം (മത്ത.).

എന്നിങ്ങിനെ അല്പം ആശ്വസിപ്പിച്ചതല്ലാതെ മരണം ഉടനെ എല്ലാവ
ൎക്കും ഭവിക്കയില്ല എന്നും, (താനും ഇഷ്കൎയ്യോത്യനും അല്ലാതെ) ഈ നില്ക്കുന്ന
വർ മിക്കവാറും മരിക്കും മുമ്പെ യേശുവിൻ പുനരുത്ഥാനത്താലും ആത്മശക്തി
യാലും (മാൎക്ക.) സ്വരാജ്യത്തിന്റെ ഉദയം കാണും എന്നും അറിയിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/220&oldid=186439" എന്ന താളിൽനിന്ന് ശേഖരിച്ചത്