താൾ:CiXIV126.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 93.] THE WALKING ON THE SEA. 179

ഉടനെ യേശു ശിഷ്യരെകൊണ്ടു പുരുഷാരങ്ങളെ ൫൦തും നൂറും ഓരോ പന്തിയാ
ക്കി (മാൎക്ക.) ഇരുത്തിച്ചു. അതിന്നു വസന്തകാലം നിമിത്തം പച്ചപ്പുല്ലുണ്ടാ
യിരുന്നു (മാൎക്ക. യോ.). പന്തികളെ എണ്ണിയപ്പോൾ ചില സ്ത്രീകളും കുട്ടികളും
ഒഴികെ (മത്ത.) ൫൦൦൦ ആൾ ഉണ്ടു എന്ന് കണ്ടു.

എന്നാറെ യേശു ആ അപ്പവും മീനും എടുത്തുകൊണ്ടു ആകാശത്തെ
നോക്കി സ്തുതിച്ചു അപ്പങ്ങളെ മുറിച്ചു മീനും പകുത്തു ശിഷ്യന്മാരെ കൊണ്ടു
എല്ലാവൎക്കും കൊടുപ്പിച്ചു, അവരും ഇഷ്ടം പോലെ (യോ.) ഭക്ഷിച്ചു തൃപ്തരായി.
ഒന്നും കളയരുത് എന്നു വെച്ചു യേശു പന്തിരുവരെ കൊട്ടകളോടും കൂടെ അയ
ച്ചു കഷണങ്ങളെ എടുപ്പിച്ചപ്പോൾ അവയും നിറഞ്ഞു വന്നു. ആയ്തു കണ്ട
വൎക്ക് എല്ലാവൎക്കും വരേണ്ടുന്നവൻ സാക്ഷാൽ ഇവൻ തന്നെ എന്നു ബോധി
ച്ചു, അവനെ രാജാവാക്കി വാഴിപ്പാൻ ആഗ്രഹം ജനിക്കയും ചെയ്തു (യോ.). ശി
ഷ്യന്മാൎക്കും പക്ഷെ സുബോധം വിട്ടു പോകയാൽ യേശു മുവ്വന്തിക്ക് അവരെ
തീരത്തിലേക്ക് അയച്ചു, താൻ ജനങ്ങളെ പറഞ്ഞയക്കുവോളം അവർ ബെ
ത്ത് ചൈദ വരെ കരസമീപത്തു തന്നെ പടിഞ്ഞാറോട്ട് ഓടെണം, അവിടെ
താനും കരേറും എന്ന് അമൎച്ചയായി കല്പിച്ചു (മാൎക്ക.). അവരേയും പിന്നെ
ജനങ്ങളേയും വിട്ടയച്ച ശേഷം മലമേൽ ഏറി തനിയെ പ്രാൎത്ഥിച്ചു പാൎക്ക
യും ചെയ്തു.

ശിഷ്യന്മാർ പോയി; അസ്തമിച്ച സമയം കാറ്റ് എതിരെ അടിച്ചു, അവർ
തണ്ടു വലിച്ചിട്ടു എത്ര അദ്ധ്വാനിച്ചിട്ടും പൊയ്കയുടെ നടുവോളം തെറ്റി. രാത്രി
ആയാറെ യേശു നിശ്ചയിച്ച കരെക്കു വന്നു. കൊടുങ്കാറ്റ് നിമിത്തം അവ
ൎക്ക് അണയുവാൻ കഴിഞ്ഞില്ല. മൂന്നാം യാമം* കഴിഞ്ഞപ്പോൾ (പുലരുവാൻ
൭ നാഴിക) അവർ അത്യന്തം കഷ്ടിച്ചു ഒരു കാതം ദൂരം വലിച്ചപ്പോൾ (യോ.)
യേശു അവരുടെ സങ്കടം കണ്ടു തിരമാലമേൽ കൂടി നടന്നടുത്തു വന്നു
(യോബ. ൯, ൮). പടകോടു സമീപിച്ചു പടിഞ്ഞാറോട്ടു മുൻ കടപ്പാൻ ഭാവം
കാട്ടിയതു (മാൎക്ക.) കണ്ടു എല്ലാവരും നോക്കി ഭയപ്പെട്ടു പ്രേതം എന്നു നിനച്ചു
നിലവിളിച്ചു (മത്ത.). എന്നാറെ അവൻ “ഞാൻ തന്നെ ആകുന്നു” എന്നു
ചൊല്ലി ധൈൎയ്യം കൊളുത്തിയപ്പോൾ അവർ അവനെ പടകിൽ കരേറ്റുവാൻ
ഇഛ്ശിച്ചു (യോ.). കേഫാവോ നീ ആകുന്നു എങ്കിൽ വെള്ളത്തിന്മേൽ നടപ്പാൻ
കല്പന തരേണം എന്നു ചോദിച്ചു, “വാ” എന്നു കേട്ട ഉടനെ വെള്ളത്തിൽ ഇ
റങ്ങി നടന്നു. പിന്നെ കൊടുങ്കാറ്റ് അതിക്രമിച്ചാറെ അവൻ സംശയിച്ചു നീ
ന്തി മുങ്ങുവാനും തുടങ്ങി “കത്താവേ രക്ഷ” എന്നു വിളിച്ചു, യേശുവും അവനെ
കൈപിടിച്ചു, എന്തിന്നു സംശയിച്ചു എന്നു ശാസിച്ചു (മത്ത.), ഒരുമിച്ചു പട
കിൽ ഏറുകയും ചെയ്തു. ഉടനെ കാറ്റും ശമിച്ചു, ശിഷ്യന്മാർ മുമ്പേത്ത അതി
ശയം ഹൃദയകാഠിന്യം നിമിത്തം വിചാരിയാത്തവരായ ശേഷം (മാൎക്ക.) ഇതി
നാൽ മനസ്സുരുകി, ദേവപുത്ര എന്നു വണങ്ങി സ്തുതിച്ചു. പിന്നെ നോക്കിയ
പ്പോൾ ഗലീലകരെക്ക് എത്തി എന്നു കാണ്കയും ചെയ്തു (യോ.).

(മത്ത. മാൎക്ക.) പുലൎന്ന ശേഷം ആ ദേശക്കാർ അവനെ അറിഞ്ഞു ബദ്ധ


*യഹൂദർ മുമ്പെ രാത്രിക്ക് മൂന്നു യാമങ്ങൾ എന്നും (ന്യായ. ൭, ൧൯) പിന്നെ രോമരെ പോലെ
നാല് എന്നും പറഞ്ഞതു.

23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/203&oldid=186422" എന്ന താളിൽനിന്ന് ശേഖരിച്ചത്