താൾ:CiXIV126.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

ഈ ജയദിവസം കഴിഞ്ഞാറെ യേശു നന്ന രാവിലെ പ്രാൎത്ഥിപ്പാൻ ഏ
കാന്തത്തിൽ ചെന്നു പാൎത്തു. പിന്നെ പുരുഷാരം ശീമോനേയും മറ്റും മുട്ടിച്ച്
അന്വേഷണം കഴിച്ചു യേശുവെ കണ്ടപ്പോൾ ഈ ഊരിൽ പാൎക്കേണം എ
ന്നു വളരെ അപേക്ഷിച്ചു, തങ്ങളെ വിട്ടുപോകാത്തവണ്ണം അവനെ നിറുത്തു
കയും ചെയ്തു. അതിനാൽ അവൻ നചറക്കാരുടെ അവിശ്വാസം ഓൎത്തു സ
ന്തോഷിച്ചു എങ്കിലും മറ്റേ ഊരുകളിലും ദേവരാജ്യത്തെ അറിയിപ്പാൻ എനി
ക്കു നിയോഗം ഉണ്ടെന്നു ചൊല്ലി താമസിയാതെ യാത്രയാകയും ചെയ്തു.

ഇത്രമേൽ ബദ്ധപ്പെട്ടു കഫൎന്നഹൂമിൽനിന്നു പുറപ്പെട്ടതിൻ കാരണമോ,
നാലഞ്ചു കാതം വഴിദൂരവും താബൊർ മലയുടെ തെക്കേ ഭാഗത്തും ഉള്ള നയിൻ
ഗ്രാമത്തിൽ അന്നു പുനരുത്ഥാപനം എന്ന വങ്കാൎയ്യം ചെയ്വാനുണ്ട് എന്നു പി
താവു പുത്രന്നു കാണിച്ചു കൊടുത്തിരുന്നു (യോ. ൫, ൧൯. ൨൦). അതു ശതാ
ധിപദാസനെ സ്വസ്ഥമാക്കിയതിൻ പിറ്റേനാൾ തന്നെ സംഭവിച്ചു എന്നു
ലൂക്ക. (൭, ൧൧) തിട്ടമായി പറയുന്നു. ഇപ്രകാരം കഥാസംബന്ധത്തിൻ സൂ
ക്ഷ്മം അറിഞ്ഞാലെ യേശു കഫൎന്നഹൂംകാരുടെ അപേക്ഷയെ അശേഷം കൂ
ട്ടാക്കാതെ തൽക്ഷണം യാത്രയായതു എന്തിന്നു എന്നു പൂൎണ്ണമായി ഗ്രഹിപ്പാൻ
പാടുള്ളു. അതുപോലെ ഏകാന്തത്തിൽ പ്രാൎത്ഥിപ്പാൻ പോയവനെ ജനങ്ങൾ
പെട്ടന്നു തിരഞ്ഞു, തങ്ങളിൽനിന്നു വാങ്ങി പോകരുതു എന്നു യാചിച്ചു തടുത്ത
തിൻ കാരണവും കൂടെ ഈ സംബന്ധത്താൽ അധികം തെളിഞ്ഞു വരുന്നു.
യേശു ചില ആഴ്ചവട്ടം കഫൎന്നഹൂമിൽ വസിക്കാതെ ഗലീലയിൽ എങ്ങും സ
ഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ, ഇവൻ ഇല്ലാഞ്ഞിട്ടു നാം വെറുതെ നഷ്ടം തി
രിയുന്നു എന്നും, അവൻ നമ്മോടുള്ളന്നു എത്ര ആദായവും ഭാഗ്യവും ഉണ്ടെ
ന്നും ബോധിച്ചിട്ടു നഗരക്കാർ കാവൽക്കാർ എന്നപോലെ അവനെ സൂക്ഷി
ച്ചു പുതുയാത്രയെ മുടക്കുവാൻ ശ്രമിച്ചതു.

എന്നാൽ അന്നു പകൽ മുഴുവൻ ഞെരുങ്ങി നടന്നിട്ടു യേശുവും ശിഷ്യ
ന്മാർ പലരും നയിൻ ഊരിന്റെ വാതിലോട് അണയുമ്പോൾ തന്നെ ഒരു
ശവത്തെ ചുമന്നു കൊണ്ടുപോകുന്നവരുടെ കൂട്ടം എതിരിട്ടു വന്നു. ചത്തവ
നോ ഒറ്റ പെറ്റ ഒരു വിധവയുടെ മകൻ തന്നെ. ഉടനെ യേശു അമ്മയോ
ടു “കരയല്ലേ” എന്നു ചൊല്ലി ശവപ്പെട്ടിമേൽ കൈ വെച്ചു നിറുത്തി ബാല്യക്കാ
രനെ ജീവിച്ചെഴുനീല്പിച്ചു തിരികെ അമ്മെക്കു കൊടുക്കയും ചെയ്തു. ഇത്ര പ
രസ്യമായി മരണത്തെ ജയിക്കുന്ന പ്രകാരം യേശു മുമ്പെ കാണിച്ചിട്ടില്ല.
ആകയാൽ പുത്രന്മാരെ ഭയങ്കരമായ മശീഹസേവെക്കായി ഏല്പിച്ചിട്ടുള്ള ശ
ലോമ മറിയ മുതലായ അമ്മമാൎക്കു വിശ്വാസധൈൎയ്യം വൎദ്ധിച്ചതുമല്ലാതെ ഇ
സ്രയേലിന്നു വൈധവ്യകാലം കഴിഞ്ഞു (യശ. ൬൨, ൪) എന്നും, ദൈവം സ്വ
ജനത്തെ ദൎശിക്കേണ്ടുന്ന കാലം ഉദിച്ചു വന്നു എന്നും ഉള്ള ശ്രുതി എവിടയും
പരന്നു പ്രസാദം ജനിപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/184&oldid=186403" എന്ന താളിൽനിന്ന് ശേഖരിച്ചത്