താൾ:CiXIV126.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 73.] THE ENQUIRYABOUT FASTING. 133

കൊത്തി ഉണ്ടാക്കിയ ഗുഹകൾ ആയിരത്തോളം ഉണ്ടു. ആ പ്രേതപുരത്തിൽ
കരിങ്കല്ലാൽ തീൎത്തു മിനുസം വരുത്തിയ ശവപ്പെട്ടികൾ ഇപ്പോൾ ഇരുനൂറ്റിൽ
അധികം കാണ്മാൻ ഉണ്ടു. ആ വഴിക്കേ പോകുവാൻ ഗുഹകളിൽ പാൎക്കുന്ന
൨ഭൂതഗ്രസ്തരാൽ തന്നെ പലൎക്കും മുടക്കം വന്നിരുന്നു. ഇരുവരേയും യേശു
സൌഖ്യമാക്കി (മത്ത.). അവരിൽ വിശിഷ്ടൻ വളരെ കാലം ഉറഞ്ഞു പരവശ
നായി, ഒരിക്കലും ഉടുക്കാതെ തന്നെത്താൻ കല്ലുകൊണ്ടടിച്ചും നിലവിളിച്ചും
മലകളിലും ഗുഹകളിലും വസിച്ചു (മാൎക്ക. ലൂക്ക.). അവനെ പിടിച്ചു കെട്ടിയാലും
ചങ്ങലകളെ തകൎത്തു ചാടും. യേശുവെ ദൂരത്തുനിന്നു കണ്ടപ്പോൾ അവൻ
ഓടി വന്നു, യേശുവും അശുദ്ധാത്മാവോട് അവനെ വിട്ടു പോ എന്നു കല്പിച്ചു.
എന്നാറെ ഏകവചനമായി കല്പിച്ചതു പോരാതെ ആയി. ദേവപുത്ര ഞങ്ങ
ൾ്ക്കും നിണക്കും എന്തു ഞങ്ങളെ പീഢിപ്പിപ്പാൻ വന്നുവോ എന്നും, ഞങ്ങൾ
ഒരു പട്ടാളം ഉണ്ട് എന്നും, തങ്ങളെ അഗാധത്തിലേക്ക്* അയക്കരുത് എന്നും,
പക്ഷേ സമീപിച്ചിട്ടുള്ള പന്നിക്കൂട്ടത്തിൽ അയക്ക എന്നും അപേക്ഷിച്ച
പ്പോൾ പോയ്ക്കൊൾ്വിൻ എന്നു കല്പിച്ചു (മത്ത.). ഉടനെ പന്നികൾ ൨൦൦൦
ത്തോളം (മാൎക്ക.) കിഴുക്കാംതൂക്കമായി പാഞ്ഞിറങ്ങി പൊയ്കയിൽ ചാടി ചാകയും
ചെയ്തു. മേച്ചവർ ഓടി ആയ്തു നഗരത്തിലും നാട്ടിലും അറിയിച്ചപ്പോൾ പ
ലരും വന്നു, ആയാൾ ഉടുത്തും സുബുദ്ധിയോടു കൂടിയും യേശു കാക്കൽ ഇരി
ക്കുന്നതു കണ്ടു, കാണികളോടു വസ്തുത ചോദിച്ചറിഞ്ഞു വളരെ ഭയപ്പെട്ടു
തങ്ങളെ വിട്ടുപോകേണം എന്നു യേശുവോടു അപേക്ഷിക്കയും ചെയ്തു. ആ
കയാൽ പടവിലേക്കു തിരിയുമ്പോൾ സ്വസ്ഥനായവൻ കൂട പോകുവാൻ
യാചിച്ചു. യേശു അതു സമ്മതിക്കാതെ അവിടത്തു സമ്മിശ്രജാതികളിൽ ക
ൎത്താവിന്റെ മഹാകൎമ്മത്തിന്നും കരുണെക്കും ഒരു സാക്ഷി വേണം എന്നു
കണ്ടു (മാൎക്ക.), നിന്നിൽ കാണിച്ച കനിവിനെ നീ പോയി ചാൎച്ചക്കാരോടറി
യിക്ക എന്നു കല്പിച്ചു. അവൻ അപ്രകാരം ചെയ്തു ദശപുരിയിൽ എങ്ങും യേശു
വിന്റെ നാമത്തെ പരത്തുകയും ചെയ്തു. യേശു തിരികേ ഓടി പലരും കാത്തു
നില്ക്കുന്ന (ലൂക്ക.) ഗലിലകരെക്ക് എത്തുകയും ചെയ്തു.

§ 73.

JOHN’S DISCIPLES ENQUIRE ABOUT FASTING.

യോഹനാന്യരുടെ ഉപവാസ ചോദ്യം.

MATT. IX.

14 Then came to him
the disciples of John, say-
ing, Why do we and the
Pharisees fast oft, but thy
disciples fast not?

15 And Jesus said unto

MARK II.

18 And the disciples of John
and of the Pharisees used to fast:
and they come and say unto him,
Why do the disciples of John and
of the Pharisees fast, but thy
disciples fast not?

LUKE V.


33 And they said unto him, Why
do the disciples of John fast often,
and make prayers, and likewise the
disciples of the Pharisees: but thine
eat and drink?

34 And he said unto them, Can


* ഇവിടെ “അഗാധം” എന്നതും (ലൂക്ക.) രോമ. ൧൦, ൭. വെളിപ്പ. ൯, ൧ƒ. മുതലായ സ്ഥലങ്ങ
ളിൽ അധോലോകത്തെ കുറിക്കുന്ന വാക്കും ഒന്നു തന്നെ. മനുഷ്യാത്മാക്കൾ ചെല്ലുന്ന പാതാള സ്ഥല
ത്തിനു (ഭാ. ൯൦) വേറേ നാമം ഉണ്ടു. ഇവിടേയും ൨. പേ. ൨, ൪. യഹൂ. ൬ വാക്യങ്ങളിലും സൂചിപ്പിച്ച
അധോലോകം അധികം ഭയങ്കരവും ദുൎഭൂതങ്ങൾക്കു തടവിടവും എന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/157&oldid=186376" എന്ന താളിൽനിന്ന് ശേഖരിച്ചത്