താൾ:CiXIV126.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 THE FIRST THREE MONTHS' LABOURS IN GALILEE. [PART III. CHAP. II.

അവസ്ഥ തന്നെ. ഇതിന്നൊത്തവണ്ണം പ്രവാചകന്നു സ്വദേശത്തിൽ മാനം
ഏറെയില്ല എന്ന് അറിഞ്ഞിട്ടു തന്നെ യേശു സ്വദേശമാം ഗലീലയിൽ മശീ
ഹവേലയെ തുടങ്ങാതെ ആദ്യം ഒരു പത്തു മാസത്തോളം അന്യദേശമായ
യഹൂദയിൽ പാൎത്തിരുന്നു (യോ. ൨, ൧൩ —൪, ൪൩). ഇവ്വണ്ണം അന്യ നാട്ടിൽ
കീൎത്തിമാനങ്ങളെ ഏതാനും സമ്പാദിച്ച ശേഷമാത്രെ സ്വദേശമാം ഗലീലെക്കു
വന്നുള്ളു. ആ പരവാസത്തിൻ ഫലങ്ങൾ ഗലീലയിൽ വ്യൎത്ഥമായി പോയ
തുമില്ല (൪൫). ഇതിനെ പറവാൻ യോഹനാന്നു തക്ക ഒരു കാരണം ഉണ്ടാ
യല്ലോ. എങ്ങിനെ എന്നാൽ സ്നാനപരീക്ഷാദികൾ സംഭവിച്ച ഉടനെ യേശു
ഗലീലയിൽ തന്റെ പ്രവൃത്തിയെ ആരംഭിച്ചു എന്നു തോന്നുമാറു മത്ത. മാൎക്ക്.
ലൂക്ക. എന്ന മൂവർ കൎത്തൃചരിത്രത്തെ രചിച്ചിരുന്നു (മത്ത. ൪, ൧൧—൧൨;
മാൎക്ക. ൧, ൧൩ — ൧൪). ആ നിരൂപണം തെറ്റത്രെ എന്നും,
ഗലീലയിൽ അല്ല യഹൂദയിൽ തന്നെ യേശു മശീഹവേലെക്കു അടിസ്ഥാ
നം ഇട്ടു എന്നും, അതിന്റെ സൂക്ഷമായ ഹേതു ഇന്നതെന്നും യോഹനാൻ
തെളിയിക്കേണ്ടി വന്നു. ഇതത്രെ ൪, ൪൩ —൪൫ന്റെ ഭാവം.

§ 60.

THE NOBLEMAN'S SON HEALED.

രാജഭൃത്യന്റെ പുത്രനെ സൌഖ്യം വരുത്തിയതു.

JOHN IV.

46 So Jesus came again into Cana of Galilee,
where he made the water wine. And there was
a certain nobleman, whose son was sick at
Capernaum.

47 When he heard that Jesus was come out
of Judæ into Galilee, he went unto him, and
besought him that he would come down, and
heal his son : for he was at the point of death.

48 Then said Jesus unto him, Except ye see
signs and wonders, ye will not believe.

49 The nobleman saith unto him, Sir, come
down ere my child die.

50 Jesus saith unto him, Go thy way; thy
son liveth. And the man believed the word

that Jesus had spoken unto him, and he went
his way.

51 And as he was now going down, his servants
met him, and told him, saying, Thy son liveth.

52 Then inquired he of them the hour when
he began to amend. And they said unto him,
Yesterday at the seventh hour the fever left him.

53 So the father knew that it was at the same
hour, in the which Jesus said unto him, Thy
son liveth: and himself believed, and his
whole house.

54 This is again the second miracle that Jesus
did, when he was come out of Judæa into
Galilee.

യേശു ഗലീലയിൽ എത്തി സഞ്ചരിച്ചതിന്നിടെ കാനാവിൽ അല്പം പാ
ൎത്തപ്പോൾ കഫൎന്നഹൂമിൽ ഹെരോദാവിന്റെ ഒരു കാൎയ്യസ്ഥൻ പുത്രന്റെ
മഹാരോഗം നിമിത്തം ബദ്ധപ്പെട്ടു വന്നു യേശുവെ വിളിച്ചു. മഹാജനങ്ങ
ൾ്ക്കല്ല ദൈവത്തിന്നു സേവകനാകയാൽ യെശു അനങ്ങാതെ പാൎത്തു വിശ്വാ
സക്കുറവിനെ ആക്ഷേപിച്ചു. താൻ ഒട്ടു നേരം മുമ്പെ കണ്ടിരുന്ന ശമൎയ്യരു
ടെ നിജവിശ്വാസം (§ ൫൮) ഈ ഗലീല്യവിശ്വാസതരത്തിൽ എത്ര വിശിഷ്ടം
എന്ന് അന്നു ഓൎത്തു ദുഃഖിപ്പാൻ സംഗതി വന്നു. ശമൎയ്യർ അതിശയം ഒന്നും
ചോദിക്കയോ ദൎശിക്കയോ ചെയ്യാതെ കണ്ടു വെറും വചനത്തിൻ ഗൌരവ
വും മഹത്വവും നിമിത്തം ക്രിസ്തനെ മാനിച്ച് അംഗീകരിച്ചിരിക്കേ ഗലീല
ക്കാരായ ഇവർ അത്ഭുതങ്ങളെ കണ്ടെടത്തോളമേ വിശ്വസിച്ചുള്ളു. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/140&oldid=186359" എന്ന താളിൽനിന്ന് ശേഖരിച്ചത്