താൾ:CiXIV124.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ENGLISH AND MALAYALAM
DICTIONARY.

ഇങ്ക്ലിഷമലയാളഭാഷകളുടെ
അകാരാദി.

A

A, an, art. ഒരു.

Aback, ad. പിമ്പെ, പിന്നോക്കം.

Abandon, v. a. വിടുക, ത്യജിക്ക, ഉപേ
ക്ഷിക്ക.

Abandonment, s. ഉപേക്ഷ, പരിത്യാഗം.

Abase, v. a. താഴ്ത്തുക, ഹീനപ്പെടുത്തുക.

Abasement, s. താഴ്ത്തൽ, ഹീനത്വം.

Abash, v. a. ലജ്ജിപ്പിക്ക, നാണിപ്പിക്ക.

Abate, v. a. കുറെക്ക, ഇളെക്ക, താഴ്ത്തുക.

Abate, v. n. കുറയുക, ക്ഷയിക്ക.

Abatement, n. കുറച്ചൽ, അടക്കം.

Abbreviate, v. a. ചുരുക്കം സംക്ഷേ
പിക്ക.

Abbreviation, s. ചുരുക്കം, സംഗ്രഹം.

Abdicate, v. a. സ്ഥാനം ഒഴിഞ്ഞു കൊ
ടുക്ക.

Abdication, s. സ്ഥാനത്യാഗം, വിട്ടൊ
ഴിവു.

Abdomen, s. അടിവയറു, കക്ഷി.

Abduction, s. അപഹാരം, വശീകരം.

Abettor, s. സഹായി, അനുകൂലൻ.

Abhor, v. a. അറെക്ക, വെറുക്ക, നിര
സിക്ക.

Abhorrence, s. അറെപ്പു, വെറുപ്പു, നീ
രസം.

Abide, v. a. സഹിക്ക, ക്ഷമിക്ക.

Abide, v. n. പാൎക്ക, വസിക്ക, താമസിക്ക.

Abiding, s. ഇരിപ്പു, വാസം, താമസം.

Ability, s. പ്രാപ്തി, ശക്തി, സാമൎത്ഥ്യം,
മിടുക്കു.

Abject, a. നീചം, നിസ്സാരം, ഹീനം.

Abjectness, s. ഹീനത, നീചത്വം, ആഭാ
സത്വം.

Abjure, v. a. ആണയിട്ടിട്ടു തള്ളിപ്പറക.

Able, a. ശക്തിയുള്ള, പ്രാപ്തിയുള്ള, കഴി
വുള്ള.

Ableness, s. ശക്തി, ബലം, ത്രാണി, ദൃ
ഢത.

Ablution, s. കുളി, സ്നാനം, മഗ്നത.

Abnegate, v. a. നിഷേധിക്ക, മറുത്തു
പറക

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/9&oldid=183246" എന്ന താളിൽനിന്ന് ശേഖരിച്ചത്