താൾ:CiXIV124.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

പ്രിയ ബാലകരെ സലാം, ഇതാ ഞാൻ എത്തിയിരിക്കുന്നു. ജ്യേഷ്ഠൻ എന്റെ പേ
രും പ്രവൃത്തിയും അഭിഷ്ടവും അറിയിച്ചതു കൊണ്ടു എനിക്കു അധികം പറവാൻ ഇല്ലല്ലൊ.
അവർ മലയാള വാക്കുകളുടെ ഇങ്ക്ലിഷ് അൎത്ഥം പറഞ്ഞു ബോധിപ്പിക്കുന്നതു പോലെ ഞാൻ
ഇങ്ക്ലിഷ് വാക്കുകളുടെ മലയാള അൎത്ഥം ചൊല്ലി നിങ്ങൾക്കു സഹായിച്ചു നില്പാൻ താൽപ
ൎയ്യപ്പെടുന്നു. ഇങ്ക്ലിഷ് അക്ഷരങ്ങളുടെ ഉച്ചാരണം ഉദ്ദേശിച്ചിട്ടു ഒരു ചെറിയ വിവരണം
കെട്ടി കൊണ്ടുവരുവാൻ വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, മിത്രനായ ഇങ്ക്ലിഷ് വ്യാകര
ണം നാട്ടിൽ കിഴിഞ്ഞു ആ വക സംശയങ്ങൾ എല്ലാം തീൎപ്പാൻ ഉത്സാഹിച്ചു തുടങ്ങി. എ
ന്നാൽ ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം തന്നെ എന്നു നാം എല്ലാവരും ഓൎത്തു അത്യു
ത്സാഹം കഴിച്ചു പഠിച്ചു കൊൾ്‌വൂതാക.

ദൈവാനുഗ്രഹമസ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/7&oldid=183244" എന്ന താളിൽനിന്ന് ശേഖരിച്ചത്