താൾ:CiXIV124.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con — 51 — Con

Conform, v. n. അനുരൂപപ്പെടുക, ഒത്തി
രിക്ക.

Conformable, a. അനുരൂപപ്പെടുന്ന, ഒ
ക്കുന്ന.

Conformation, s. അനുരൂപത, സംയോ
ജ്യത.

Conformity, s. അനുരൂപം, അനുവൎത്ത
നം, അനുവൃത്തി, സാമ്യം.

Confound, v. a. കുഴപ്പിക്ക, കലക്ക, നാ
നാവിധമാക്ക, അന്ധാളിപ്പിക്ക, മുട്ടിക്ക,
ഭ്രമിപ്പിക്ക.

Confraternity, s. സഹോദരബന്ധം.

Confront, v. a. അഭിമുഖീകരിക്ക, നേരി
ടുക.

Confuse, v. a. സമ്മിശ്രമാക്ക, കൂട്ടികലൎക്ക,
കുഴപ്പിക്ക.

Confusedly, ad. സമ്മിശ്രമായി, സംഭ്രമ
ത്തോടെ.

Confusion, s. സമ്മിശ്രം, കാലുഷ്യം, പരി
ഭ്രമം.

Confutable, a. മറുക്കുവാന്തക്ക, ആക്ഷേ
പിതം.

Confutation, s. മറിച്ചൽ, ആക്ഷേപം.

Confute, v. a. മറുത്തുകളക, ആക്ഷേ
പിക്ക.

Congeal, v. a. പിണൎപ്പിക്ക, പെരുപ്പിക്ക.

Congeal, v. n. പിണൎക്ക, പെരുത്തുപോ
ക.

Congenial, a. സഹജമുള്ള, സഹഭാവികം.

Congeniality, s. ഏകവിവേകം, ഏകസ്വ
ഭാവം.

Congenite, a. ഏകോത്ഭവം, സഹജം.

Congest, v. a. ഒന്നിച്ചുകൂട്ടുക, ചലവിക്ക.

Congestion, s. ചലം കൂടുതൽ.

Conglomeration, s. ഉരുൾച, കൂട്ടികലൎച്ച.

Congratulate, v. a. കൊണ്ടാടുക, അനു
ഗ്രഹിക്ക.

Congratulation, s. കൊണ്ടാട്ടം, മംഗല
സ്തുതി.

Congregate, v. n. സഭകൂടുക, കൂട്ടം കൂ
ടുക.

Congregate, v. a. സഭ കൂട്ടുക, യോഗം
കൂട്ടുക.

Congregation, s. സഭ, യോഗം, സമൂഹം.

Congress, s. യോഗം, സംഗമം, സംഘം.

Congrue, v. n. യോജിക്ക, ചേരുക, ഒ
ക്കുക.

Congruence, s. യോജ്യത, ചേൎച്ച, ഔചി
ത്യം.

Congruent, a. യോജ്യതയുള്ള, ഒത്തുവ
രുന്ന.

Congruity, s. യോജ്യത, ചേൎച്ച, യുക്തി.

Congruous, a. ചേരുന്ന, ഒത്തുവരുന്ന,
പറ്റുന്ന.

Conical, a. കൂടംരൂപമുള്ള.

Conjector, s. ഊഹിക്കുന്നവൻ.

Conjecturable, a. ഊഹിപ്പാന്തക്ക, ഊഹ
നീയം.

Conjectural, a. ഊഹമുള്ള, തോന്നുന്ന.

Conjecture, s. ഊഹം, തോന്നൽ, ഉദ്ദേശം.

Conjecture, v. a. ഉൗഹിക്ക, തോന്നുക,
ഉദ്ദേശിക്ക.

Conjecturer, s. ഊഹിക്കുന്നവൻ.

Conjoin, v. a. ഇണെക്ക, സന്ധിപ്പിക്ക.

Conjoin, v. n. കൂടുക, സംഘടിക്ക.

Conjugal, a. വിവാഹം സംബന്ധിച്ച.

Conjugate, v. a. ഒന്നിച്ചു ചേരുക, വി
വാഹത്തിൽ ചേൎക്ക, ക്രിയാമാലയെ ചൊ
ല്ലുക.

Conjugation, s. ഇണ, ജോടു, ക്രിയാമാല.

Conjunct, a. കൂട്ടിചേൎത്ത, സന്ധിച്ച.

Conjunction, s. യോഗം, സന്ധി, സമുച്ച
യം, സമാഹാരം, സംബന്ധം.

Conjuncture, s. കാൎയ്യസന്ധി, സംഭവം.

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/59&oldid=183297" എന്ന താളിൽനിന്ന് ശേഖരിച്ചത്