താൾ:CiXIV124.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sco – 279 – Scu

Scour, v. a. വെടിപ്പാക്ക, തേച്ചുമഴക്ക.

Scourge, s. ചമ്മട്ടി, കുരടാവു, അടി,
ശിക്ഷ.

Scourge, v. a. ദണ്ഡിപ്പിക്ക, അടിക്ക,
ശിക്ഷിക്ക.

Scout, s. ഒറ്റുകാരൻ, ചാരൻ.

Scout, v. n. ഒറ്റു നോക്കുവാൻ ചെല്ലുക.

Scowl, v. n. കോപിച്ചുനോക്ക, മുഖംക
നപ്പിക്ക.

Scowl, s. മുഖക്കനപ്പു, നീരസഭാവം.

Scrabble, v. n. മാന്തുക, ചൊറിയുക.

Scrag, s. മെലിഞ്ഞ വസ്തു, മെലിച്ചൽ.

Scraggy, a. മെലിച്ചലുള്ള നേൎമ്മയുള്ള.

Scramble, v. a. പിടിച്ചുവലിക്ക, കല
ഹിക്ക.

Scranch, v. a. കടുകടെ കടിക്ക.

Scrannel, a. നിന്ദ്യമായ, ശഷ്പമായ.

Scrap, s. നുറുക്കു, കഷണം, തുണ്ടു.

Scrape, v. a. ചുരണ്ടുക, ചീക, പരണ്ടുക.

Scrape, v. n. അപസ്വരമുണ്ടാക.

Scrape, s. ദുൎഘടം, വിഷമം, അനൎത്ഥം.

Scraper, s. ചുരവു, ചിരവു, ലുബ്ധൻ.

Scratch, v. a. ചുരണ്ടുക, ചൊറിയുക,
മാന്തുക.

Scratch, s. മാന്തൽ, ചുരണ്ടൽ, അള്ളൽ.

Scraw, s. മേല്പുറം, പുറഭാഗം.

Scrawl, v. a. വരെക്ക, വിടക്കായി എഴു
തുക.

Scrawl, s. അഭംഗിയുള്ള എഴുത്തു.

Screak, v. a. കിറുകിറു ശബ്ദിക്ക, കരയുക.

Scream, v. n. നിലവിളിക്ക, അലറുക.

Scream, s. നിലവിളി, കൂക്കൽ.

Screen, s. മറ, മറവു, തിര, തട്ടി, രക്ഷ.

Screen, v. a. മറെക്ക, രക്ഷിക്ക, അരിക്ക.

Screew, s. പിരി, പിരിയാണി.

Screw, v. a. പിരിയാണിയിടുക, പിരിക്ക.

Scribble, s. ചീത്ത എഴുത്തു.

Scribe, s. എഴുത്തുകാരൻ, വൈദികൻ.

Scrip, s. പൊക്കണം, സഞ്ചി, ചീട്ടു.

Scriptory, a. എഴുതിയ, ലിഖിതം.

Scriptural, a. തിരുവെഴുത്തു സംബന്ധ
മുള്ള.

Scripture, s.തിരുവെഴുത്തു, വേദപുസ്തകം.

Scrofula, s. കണ്ഠമാല.

Scroll, s. എഴുത്തു ചുരുൾ.

Scrub, s. കള്ളൻ, ഹീനവസ്തു.

Scruple, s. സംശയം, സന്ദേഹം.

Scruple, v. n. സംശയിക്ക, ശങ്കിക്ക.

Scrupulosity, s. സംശയം, ശങ്ക, സൂക്ഷ്മം.

Scrupulous, a. സംശയമുള്ള, ശങ്കയുള്ള.

Scrutable, a. ശോധനക്കൊത്ത.

Scrutinize, v. a. പരിശോധിക്ക.

Scrutiny, s. പരിശോധനം, വിചാരണം.

Soud, v. n. വേഗത്തിൽ ഓടുക, പറന്നു
പോക.

Scuffle, v.n. ശണ്ഠയിടുക, പിടിച്ചുവലിക്ക.

Sculk, v. n. ഒളിച്ചുകൊള്ളുക, പതുങ്ങുക.

Scull, s. തലമണ്ട, തലയോടു, കപാലം.

Sculp, v. a. കൊത്തുപണിചെയ്ക, ചിത്രം
കൊത്തുക.

Sculptor, s. കൊത്തുപണിക്കാരൻ, ചി
ത്രപ്പണിക്കാരൻ.

Sculpture, s. കൊത്തുപണി, ചിത്രപണി.

Sculpture, v. a. ചിത്രം കൊത്തുക.

Scum, s. പാട, പത, നുര, ഊറൽ, അ
ഴുക്കു.

Scurf, s. പൊരി, വരട്ടു ചിരങ്ങു.

Scurfy, a. പൊരിയുള്ള.

Scurrility, s. ദുൎമ്മുഖം, വാക്കേറ്റം.

Scurviness, s. ഹീനത, വഷളത്വം.

Scurvy, a. പൊരിയുള്ള, നിസ്സാരമുള്ള.

Scut, s. മുയൽവാൽ.

Scuttle, s. കരിപ്പാത്രം, ചീനവേലി.

Scuttle, v. n. ബദ്ധപ്പെട്ടു ചുറ്റി ഓടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/287&oldid=183526" എന്ന താളിൽനിന്ന് ശേഖരിച്ചത്