താൾ:CiXIV124.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pre — 242 — Pri

Prey, s. ഇര, കൊള്ള, കവൎച്ച.

Prey, v. n. ഇരപിടിച്ചു തിന്നുക, കൊള്ള
യിടുക.

Price, s. വില, ക്രയം, മൂല്യം, മതിപ്പു,
നിരക്ക.

Prick, v. a. കുത്തുക, തുളെക്ക.

Prick, s. മുള്ളു, തമര, മുന, കുത്ത, കുറി.

Pricker, s. തമര, വേധനി.

Prickle, s. മുള്ളു, കണ്ടകം, കാരമുള്ളു.

Prickly, a. മുള്ളുള്ള, കൂറുള്ള.

Pride, s. അഹങ്കാരം, ഗൎവ്വം, ഡംഭം.

Pride, v. a. ഡംഭം കാട്ടുക, അഹങ്കരിക്ക.

Priest, s. പട്ടക്കാരൻ, പുരോഹിതൻ.

Priestcraft, s. ഭക്തിവഞ്ചന.

Priestess, s. പുരോഹിത.

Priesthood, s. പുരോഹിതത്വം.

Prim, a. സൂക്ഷ്മമായ, ശൃംഗാരമുള്ള.

Primacy, s. പ്രധാനത്വം.

Primarily, ad. ഒന്നാമതു, ആദിയായി.

Primary, a. ആദിയായ, പ്രധാനമുള്ള.
Primary cause, s. ആദികാരണം.

Primate, s. പ്രധാന പുരോഹിതൻ.

Prime, s. പ്രഭാതകാലം, പ്രധാന ഭാഗം,
മേത്തരം, വിശേഷത, യൌവനകാലം.

Prime, a. ആദികാലമുള്ള, മേത്തരമായ.

Prime, v. a. കുറിഞ്ഞിയിടുക, തുടങ്ങുക,
ആരംഭിക്ക.

Primer, s. പാഠാരംഭം, ഒന്നാം പാഠപു
സ്തകം.

Primeval, a. ആദിയിലുള്ള, പൂൎവ്വത്തിലു
ണ്ടായ.

Primitive, &. പണ്ടുള്ള, മൂലമുള്ള, താണ.

Primitiveness, s. പൂൎവ്വാവസ്ഥ, താണ്മ.

Primogenial, a. മുൻപിറന്ന, ആദ്യജാത
മായ.

Primogeniture, s. ആദ്യജാതത്വം.

Primordial, a. ആദ്യംതുടങ്ങിയുള്ള.

Prince, s. രാജാവു, രാജകുമാരൻ തമ്പു
രാൻ, രാജപ്രഭു, അധിപതി.

Princedom, s. രാജസ്ഥാനം, പ്രഭുത്വം.

Princely, a. രാജമയമുള്ള, മഹത്തായ.

Princess, s. രാജ്ഞി, രാജകുമാരി, തമ്പു
രാട്ടി.

Principal, a. പ്രധാനമുള്ള, മുഖ്യമായ.

Principal, s. പ്രധാനി, പ്രമാണി, മുഖ്യ
സ്ഥൻ.

Principality, s. രാജാധികാരം, രാജത്വം,
മേലധികാരം.

Principle, s. പ്രധാനസംഗതി, കാരണം,
തത്വം.

Print, v. a. അച്ചടിക്ക.

Print, s. അച്ചടിരേഖ, അച്ചടി.

Printer, s. അച്ചടിക്കാരൻ.

Prior, a. മുമ്പുള്ള, പൂൎവ്വമായ, പ്രഥമ.

Prior, s. ആശ്രമപ്രമാണി, മുമ്പൻ.

Prioress, s. ആശ്രമപ്രമാണിച്ചി.

Priority, s. പ്രഥമസ്ഥാനം, മുഖ്യത, മു
ന്നില.

Priorship, s. പ്രഥമത്വം, പ്രധാനത്വം.

Priory, s. സന്യാസമഠം.

Prison, s. കാരാഗൃഹം, തടവു, തുറുങ്കു.

Prison, v. a. തടവിൽ പാൎപ്പിക്ക.

Prisoner, s. തടവുകാരൻ, ബദ്ധൻ.

Prisonhouse, s. കാരാഗൃഹം.

Pristine, a. പുരാതനമായ, മുൻകാലത്തുള്ള.

Prithee, v. a. ഞാൻ നിന്നോടു അപേ
ക്ഷിക്കുന്നു.

Privacy, s. സ്വകാൎയ്യം, ഗൂഢത.

Private, a. സ്വകാൎയ്യമുള്ള, രഹസ്യമുള്ള,
സ്വന്ത.

Privately, ad. രഹസ്യമായി, സ്വകാൎയ്യ
മായി.

Privation, s. ഇല്ലാതാക്കൽ, നാശം, സ്ഥാ
നഭ്രഷ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/250&oldid=183489" എന്ന താളിൽനിന്ന് ശേഖരിച്ചത്