താൾ:CiXIV124.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Leg — 184 — Lev

Legislator, s. ന്യായദാതാവു.

Legislature, s. രാജനീതി സ്ഥാപിപ്പാ
നുള്ള അധികാരം.

Legitimacy, s. വിവാഹഭാൎയ്യയിൽ ജനി
ച്ചതു, ഉത്തമത്വം, സ്വഭാവഗുണം.

Legitimate, a. വിവാഹഭാൎയ്യയിൽ ജനിച്ച.

Legume, s. പയറു.

Leisure, s. അവസരം, സമയം, സ്വസ്ഥത.

Leisurely, ad. സാവകാശമായി, പതുക്കെ.

Lemon, s. പുളിനാരങ്ങ, പുളിനാരകം.

Lend, v. a. വായിപ്പകൊടുക്ക, കടംകൊ
ടുക്ക.

Lender, s. വായിപ്പകൊടുക്കുന്നവൻ.

Length, s. നീളം, ആയതം, നെടുപ്പു.

Lengthen, v. a. നീളമാക്ക, നീട്ടുക.

Lengthen, v. n. നീളുക, ദീൎഘമാക.

Lengthwise, ad. നീളത്തിൽ, നീളവെ.

Lenient, a. ശാന്തമായ, ശമിപ്പിക്കുന്ന.

Lenify, v. a. ശാന്തമാക്ക, ശമിപ്പിക്ക.

Lenitive, a. ശാന്തകരമുള്ള.

Lenity, s. ദയ, കൃപ, സാവധാനശീലം.

Lens, s. സൂൎയ്യകാന്തച്ചില്ലു, കുഴൽ കണ്ണാടി
ച്ചില്ല.

Lent, part. pass. of to lend, കടം
കൊടുത്ത.

Lent, s. നോമ്പുകാലം.

Lentitude, s. സാവധാനം, താമസം.

Leonine, a. സിംഹം സംബന്ധിച്ച.

Leopard, s. പുലി.

Leper, s. കുഷ്ഠരോഗി.

Leprous, a. കുഷ്ഠമുള്ള.

Leprosy, s. കുഷ്ഠരോഗം, കുഷ്ഠം.

Less, a. അധികം ചെറിയ.

Less, s. കുറച്ചൽ, കുറവു, ന്യൂനം.

Lessee, s. കുത്തകക്കാരൻ, പാട്ടക്കാരൻ.

Lessen, v. a. കുറെക്ക, താഴ്ത്തുക, ഇറക്ക.

Lessen, v. n. കുറയുക, താഴുക, ഇളപ്പെ
ടുക.

Lesson, s. പാഠം, ഉപദോശം, ശിക്ഷ.

Lessor, s. കുത്തകകൊടുക്കുന്നവൻ.

Lest, conj. അല്ല, ഇല്ല, തക്കവണ്ണം.

Let, v. a. അനുവദിക്ക, സമ്മതിക്ക, ഏ
ല്പിക്ക.

Let, v. n. തടയുക, വിരോധിക്ക.

Let, s. തടവു, വിരോധം.

Lethargy, s. നിദ്രാമയക്കം, മയക്കം.

Lethe, s. മറവി.

Letter, s. അക്ഷരം, എഴുത്തു, കത്തു, ലേ
ഖനം.

Letter, v. a. അക്ഷരം ഇടുക, അക്ഷരം
പതിക്ക.

Letters, s. pl.. അക്ഷരവിദ്യ, പഠിത്വം.

Levee, s. പരിജനക്കൂട്ടം.

Level, a. ഒപ്പനിരപ്പുള്ള, നിരന്ന, സമമുള്ള.

Level, v. a. നിരത്തുക, സമമാക്ക, മട്ടം
വെച്ചുനോക്ക.

Level, v. n. ഉന്നുക, ഭാവിക്ക, ഉദ്ദേശിക്ക,
ഊഹിക്ക.

Level, s. സമഭൂമി, തരം, ഒപ്പം, സമനം,
മട്ടം.

Levelness, s. നിരപ്പു, സമം.

Lever, s. തുലാം, നിരകൊൽ, പാര, കൈ
ക്കൊൽ.

Levet, s. കാഹളധ്വനി.

Leviable, a. പതിക്കപ്പെടത്തക്ക.

Leviathan, s. തിമിംഗലം.

Levigate, v. a. അരക്ക, പൊടിക്ക, നേ
ൎപ്പിക്ക.

Levigation, s. പൊടിക്കൽ, നേൎപ്പിക്കൽ.

Levite, s. ലേവിഗോത്രക്കാരൻ.

Leviticus, s. മോശയുടെ മൂന്നാം പുസ്തകം.

Levity, s. ലഘുത്വം, അസ്ഥിരത, ഇളമ
നസ്സു.

Levy, v. a. പട്ടാളംചേൎക്ക, വരിയിടുക,
കരംപതിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/192&oldid=183431" എന്ന താളിൽനിന്ന് ശേഖരിച്ചത്