താൾ:CiXIV124.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gla – 137 – Glu

Glare, v. n. ഉജ്വലിക്ക, മിനുമിനുക്ക,
മിന്നുക, ശോഭിക്ക.

Glaring, a. ശോഭിക്കുന്ന, മിനുമിനുക്കുന്ന,
മിന്നുന്ന.

Glass, s. സ്ഫടികം, കണ്ണാടി, ദൎപ്പണം,
പളുങ്ക.

Glass, v. a. കണ്ണാടിച്ചില്ലിടുക.

Glasswork, s. കണ്ണാടിപ്പണി.

Glassy, a. കണ്ണാടിസംബന്ധിച്ച.

Glaze, v. a. കണ്ണാടിച്ചില്ലുവെക്കുക.

Glazier, s. കണ്ണാടിച്ചില്ലുവെക്കുന്നവൻ.

Gleam, s. പ്രകാശം, മിന്നൽ, ജ്യോതിസ്സു.

Gleam, v. a. മിന്നിപ്രകാശിക്ക, ഒളിമി
ന്നുക.

Gleamy, a. മിന്നുന്ന, പ്രകാശിക്കുന്ന.

Glean, v. a. കാലാപെറുക്ക, ഇരുമണി
പെറുക്ക.

Gleaner, s. പെറുക്കിയെടുക്കുന്നവൻ.

Gleaning, s. കാലാപെറുക്കുന്നതു, പെറു
ക്കുന്നതു.

Glebe, s.മൺകട്ട, നിലം, പള്ളിവകനിലം.

Glede, s. പരിന്തു.

Glee, s. സന്തോഷം, സമ്മോദം, ഉന്മേ
ഷം.

Gleet, s. ചലം.

Glen, s. താഴ്വര, പള്ളം, മലയിടുക്ക്.

Glibness, s. മിനുക്കം, വഴുപ്പു, വഴുതൽ.

Glide, v. n. ഇരച്ചൽകൂടാതെ ഒഴുക, പ
റക്ക, നീന്തുക, പൊന്തി ഒഴുകുക.

Glimmer, v. n. മിന്നുക, മിനുങ്ങുക, മങ്ങി
കത്തുക.

Glimmer, s. മിനുങ്ങൽ, മന്ദശോഭ.

Glimpse, s. മിന്നുന്നപ്രകാശം, മിന്നൽ.

Glisten, v. n. മിനുങ്ങുക, ശോഭിക്ക.

Glister, v. n. മിന്നുക, പ്രകാശിക്ക.

Glitter, v.n. മിനുങ്ങുക, ശോഭിക്ക, മിന്നുക.

Glittering, s. ശോഭ, പ്രഭ, തേജസ്സു.

Gloar, v. n. ചിരിച്ചു നോക്ക.

Globe, s. ഗോള, ഗോളം ഉണ്ട, അണ്ഡം.

Globose, a. ഗോളാകൃതിയുള്ള.

Globosity, s. ഉരുൾച, വട്ടം, വൃത്തം.

Globular, a. ഉരുണ്ട, വൃത്തമുള്ള.

Globule, s. ചെറിയ ഉണ്ട, കുമള.

Glomerate, v. n. ഉണ്ടയാക, ഉരുണ്ടു
പോക.

Glomerous, a. വൃത്താകാരമായ, ഉരുണ്ടു
തീൎന്ന.

Gloom, s. മങ്ങൽ, ഇരുൾ, മൂടൽ, കുണ്ഠിതം.

Gloom, v. n. മങ്ങലാക, ഇരുളു ക, മന
സ്സിടിയുക.

Gloominess, s. മങ്ങൽ, ഇരുൾ, മൂടൽ,
ദുൎമ്മുഖം.

Gloomy, a. മങ്ങലുള്ള, ഇരുണ്ട, ദുഃഖമുള്ള.

Glorification, s. മഹത്വീകരണം , പുക
ഴ്ത്തൽ.

Glorify, v. a. മഹത്വീകരിക്ക, പുകഴ്ത്തു
ക, സ്തുതിക്ക, കീൎത്തിക്ക, ബഹുമാനിക്ക.

Glorious, a. മഹത്വമുള്ള, ശ്രേഷ്ഠമുള്ള.

Gloriously, ad. മഹത്വത്തോടെ.

Glory, s. മഹത്വം, തേജസ്സു, ബഹുമാനം,
പ്രഭ, പരമാനന്ദം, കീൎത്തി, യശസ്സു.

Glory, v. n. പുകഴ്ത്തുക, പ്രശംസിക്ക, നി
ഗളിക്ക.

Gloss, s. വ്യാഖ്യാനം, വൃത്തി, ഉപായാൎത്ഥം.

Gloss, v. n. വ്യാഖ്യാനിക്ക, വൎണ്ണിച്ചുപറക.

Gloss, v. a. വൃത്തിയാക്ക, മിനുക്ക.

Glossary, s. വ്യാഖ്യാനം,

Glossiness, s. മിനുസം, മിനുക്കം, ശോഭ.

Glossy, a. മിനുസമുള്ള, പ്രകാശമുള്ള.

Glove, s. കയ്യൊറ.

Glow, v. n. പഴുക്ക, കായുക, ചുകക്ക.

Glow, s. പഴുപ്പു, കാച്ചൽ, ചുകപ്പു.

Glow-worm, s. മിന്നാമ്പുഴ.

Glue, s. പശ.

Glue, v. a. പശ ഇട്ടു ഒട്ടിക്ക, പറ്റിക്ക.


18

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/145&oldid=183384" എന്ന താളിൽനിന്ന് ശേഖരിച്ചത്