താൾ:CiXIV124.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ges – 136 – Gla

Gesticulation, s. ആംഗികം.

Gesture, s. ആംഗ്യം, നടനം.

Get, v. a. സമ്പാദിക്ക, ലഭിക്ക, കിട്ടുക,
നേടുക.

Get, v. a. എത്തുക, സംഭവിക്ക പിടിക്ക.

Getting, s. സമ്പാദനം, കിട്ടുന്നതു, ലംഭ
നം, ലാഭം.

Ghastliness, s. ഭൂതാകാരം, മരണഛായ.

Ghastly, a. ഭയങ്കരമുള്ള, അപലക്ഷണ
മുള്ള.

Ghost, s. ഭൂതം, മായക്കാഴ്ച, അരൂപി, ഉ
യിർ.

To give up the ghost, പ്രാണനെ വി
ടുക, മരിക്ക.

The Holy Ghost, പരിശുദ്ധാത്മാവു, പ
വിത്രാത്മാവു.

Ghostly, a. ഭൂതസംബന്ധമുള്ള, ആത്മ
സംബന്ധമുള്ള.

Giant, s. രാക്ഷസൻ, വിക്രമൻ, മല്ലൻ.

Giantess, s. രാക്ഷസി.

Gibbet, s. തൂക്കുമരം, കഴു, വിലങ്ങ.

Gibe, v. a. അപഹസിക്ക, പരിഹസിക്ക,
ധിക്കരിക്ക.

Gibe, v. n. നിന്ദിക്ക, തെറിപറക.

Gibe, s. പരിഹാസം, ധിക്കാരം, പുച്ഛം,
തെറി.

Giddiness, s. തലചുറ്റൽ, തലതിരിച്ചൽ,
ചഞ്ചലം.

Giddy,a. തലതിരിച്ചലുള്ള, സൂക്ഷമില്ലാത്ത.

Gift, s. ദാനം, സമ്മാനം, വഴിപാടു, പ്രാ
പ്തി, ത്രാണി.

Gifted, a. ദാനം കിട്ടിയ, പ്രാപ്തിയുള്ള,
വരംലഭിച്ച.

Gigantic, a. രാക്ഷസ സംബന്ധമുള്ള, പെ
രുമയുള്ള.

Gild, v. a. പൊൻപൂശുക, നീരാളിക്ക,
മിനുസം വരുത്തുക.

Gilder, s. പൊൻപൂശുന്നവൻ.

Gilding, s. പൊൻപൂച്ച, നീരാളിപ്പു.

Gim, a. ഭംഗിയുള്ള, മോടിയുള്ള.

Gin, s. കണി, ചുരുക്ക, കുടുക്കു, കുരുക്ക.

Ginger, s. ചുക്ക, ഇഞ്ചി, നാഗരം, ശുഷ്ഠി.

Gingle, v. n. കിലുങ്ങുക, കിണുങ്ങുക.

Gingle, v. a. കിലുക്ക, കിണുക്ക.

Gingle, s. കിലുക്കം, കിണുക്കം.

Gipsy, s. ലക്ഷണം പറയുന്നവൻ.

Gird, v. a. ചുറ്റികെട്ടുക, കച്ചകെട്ടുക,
നിന്ദിക്ക.

Girder, s. വലിയ ചീലാന്തി.

Girdle, s. കച്ച, കച്ചവാറ, അരഞ്ഞാൺ.

Girdle, v. a. ചുറ്റികെട്ടുക, അരഞ്ഞാ
ണിടുക.

Girl, s. പെണ്കുട്ടി, പെൺ, ബാല.

Girlish, a. പെണ്കുട്ടി പ്രായമുള്ള.

Girth, v. a. ചുറ്റികെട്ടുക, കച്ചകെട്ടുക.

Give, v. a. കൊടുക്ക, തരിക, നല്ക, ഏ
ല്പിക്ക.

Giver, s. മാതാവു, ദായകൻ, പ്രദൻ.

Giving, s. കൊടുക്കുന്നതു, കൊടുക്കൽ,
ദാനം.

Glad, a. സന്തോഷമുള്ള, ഉല്ലാസമായ.

Gladden, v. a. സന്തോഷിപ്പിക്ക, മോദി
പ്പിക്ക.

Gladiator, s. അങ്കക്കാരൻ, വാൾക്കാരൻ.

Gladly, ad. സന്തോഷത്തോടെ, പ്രസാ
ദത്തോടെ.

Gladness, s. സന്തോഷം, ആനന്ദം, ഉ
ന്മേഷം.

Glance, s. മിന്നുന്ന പ്രകാശം, കടാക്ഷം,
കാഴ്ച.

Glance, v. n. യദൃച്ഛയായി പ്രകാശിക്ക,
വേഗം നോക്ക.

Glare, s, ഒളി, ഉജ്വലനം, വെളിച്ചം,
ജ്യോതിസ്സു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/144&oldid=183383" എന്ന താളിൽനിന്ന് ശേഖരിച്ചത്