നിദാനസ്ഥാനം-അദ്ധ്യായം6
തതസ്സോപ്യുപശോഷണൈരേതൈരുപദ്രവൈരുപദ്രുതഃ ശനൈശ്ശനൈരുപശുഷതി.തസ്മാൽ പുരുഷോ മതിമാനാത്മനശ്ശരീരേഷ്വേവ യോഗക്ഷേമകരേഷു പ്രയതേത വിശേഷേണ ശരീരം ഹ്യസ്യ മൂലം ശരീരമൂലശ്ച പുരുഷ ഇതി. 9
ഭവതി ചാത്ര സർവ്വമന്യൻ പരിത്യജ്യ ശരീരമനുപാലയേൽ തദഭാവേ ഹി ഭാവാനാം സർവ്വാഭാവഃ ശരീരിണാം 10
ക്ഷയശ്ശോഷസ്യായതനമിതി യദുക്തം തദനുവ്യാഖ്യാസ്യാമഃ യദാ പുരുഷോതിമാത്രം ശോകചിന്താപരീതഹൃദയോ ഭവതി ഈഷ്യോൽകണ്ഠാഭയക്രോധാദിഭിവ്വാ സമാവിഷ്യതേ , കൃശോവാ ഭവൻ രൂക്ഷാന്നപാനസേവീ ഭവതി, ദുർബ്ബലപ്രകൃതിരനാഹാരോല്ലാഹാരോ വാ ആസ്തേ തദാ തസ്യ ഹൃദയസ്ഥായീ രസഃ ക്ഷയമുപൈതി
ക്കുകയും കഴുത്തും നെഞ്ഞും [ശ്വാസം നേരെ പോവായ്ക്കനിമിത്തം ]വീർക്കുകയും തലവേദനയും സംഭവിക്കും. ഇതുള്ളവന്നു കുരയും ശ്വാസംമുട്ടലും പനിയും ഒച്ചയടപ്പും പീനസവും ഉണ്ടാകും *9-ശരീരോപശോഷണങ്ങളായ ഈ ഉപദ്രവങ്ങളാൽ ഉപദ്രവിക്കപ്പെട്ടതായ ഈ രോഗി ക്രമേണ കലശലായി മെലിയുകയും ചെയ്യും. അതിനാൽ ബുദ്ധിമാനായവർ അവനവന്റെ മനസ്സിലും ശരീരത്തിനും യോഗക്ഷേമത്തെ വരുത്തുന്നതുതന്നെ ശിലിക്കണം .ഭയാദികൾ നിമിത്തം വേഗധാരണംചെയ്തു വെറുതെ ശരീരത്തെ ക്ഷയിപ്പിക്കരുതെന്നു സാരം. രാജസഭാപ്രവേശനം മുതലായതിനെല്ലാം കാരണം രോഗമില്ലാത്ത ശരീരമാവുന്നു. ആയുസ്സിന്റെ നിലനില്പിന്നും ശരീരം തന്നെയാണ് കാരണം*
ഈ വിഷയത്തൽ ഇതുകൂടെ ധരിക്കേണ്ടതാണ്
10-മറ്റെല്ലാം [രാജസേവാദിസകലവൃത്തികളേയും ]ഉപേക്ഷിച്ചും അവനവന്റെ ശരീരത്തെ രക്ഷിക്കണം. മനുഷ്യർക്കു ശരീര

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.