താൾ:Changanasseri 1932.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

ഇതു് ഒരു വ്യക്തിയുടെ ജീവിതവിവരണം മാത്രമല്ല, പിന്നെയോ, തിരുവിതാംകൂറിന്റെ കഴിഞ്ഞ നാല്പതു വർഷത്തെ തുടർച്ചയായ ചരിത്രമാണെന്നു, ഗ്രന്ഥകർത്താവു് അദ്ദേഹത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിട്ടുള്ളതു തികച്ചും പരമാർത്ഥമാണു്. അതങ്ങിനെ ആയിരിക്കുവാനേ വഴിയുള്ളൂ. എളിയവനും ദരിദ്രനുമായിരുന്ന 'പാച്ചു'വിന്റെ ബാല്യം, ഊർജ്ജസ്വലവും വിജയലാളിതവുമായ 'പരമേശ്വരൻപിള്ള'യുടെ യുവത്വത്തിലേയ്ക്കും അവിടെനിന്നു 'ചങ്ങനാശേരി'യുടെ ശോഭനമായ വിശ്രുതിയിലേയ്ക്കും വളർന്ന ചരിത്രം, ആധുനിക തിരുവിതാംകൂറിലെ പൊതുക്കാര്യ്യജീവിതത്തിന്റെ ബാല്യം യൗവ്വനം വിശ്രുതി എന്നിവയുടെ ഏറെക്കുറെയുള്ള ചരിത്രമാണു്. തിരുവിതാംകൂർചരിത്രത്തിൽ ഇതിനു തുല്യമായി, ആരിലും പുളകമുണ്ടാക്കുന്ന മറ്റൊരു ഘട്ടം കണ്ടെത്തുവാൻ ഒരുപക്ഷേ ഏകദേശം രണ്ടു ശതാബ്ദങ്ങൾക്കു മുൻപു രാമയ്യൻദളവ, വേലുത്തമ്പി, രാജാകേശവദാസ് തുടങ്ങിയ പുരുഷകേസരികൾ ജീവിച്ചിരുന്ന

കാലങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കേണ്ടിവരും. കൂടുതൽ ദുർഘടപൂർണ്ണവും വിപൽക്കരവുമെങ്കിലും, വീരോചിതമായ കൃത്യങ്ങൾ ശോഭനമായ പ്രശസ്തിക്കും കൂടുതലവസരം നൾകുന്ന ഒരു കാലഘട്ടത്തിലാണു് ആ പ്രഗത്ഭന്മാർ ജീവിച്ചിരുന്നു തിരുവിതാംകൂറിന്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ചിരുന്നതെന്നുള്ള കാര്യ്യം നിർവ്വിവാദമാണു്. കൂടുതൽ പ്രശാന്തവും സമാധാനപൂർണ്ണവുമായ ഒരു യുഗത്തിലാണു ചങ്ങനാശേരി ജീവിച്ചിരുന്നതെങ്കിലും, ഇന്നത്തെ തിരുവിതാംകൂറിൽ തീവ്രമായ അഭിപ്രായാന്തരങ്ങൾക്കു് ഇടനൾകുന്ന ചൈതന്യപൂർണ്ണമായ ഒരു വ്യക്തിത്വമാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. അനുനിമിഷം വളർന്നു പരിവർത്തനം ചെയ്തുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നാനാമുഖമായ പ്രവർത്തനങ്ങളെ ഗാഢമായി സ്പർശിച്ചു്. ആധുനികകാലത്തിനും ചിന്താഗതിക്കും അനുരൂപമാംവണ്ണം അവയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/4&oldid=216620" എന്ന താളിൽനിന്ന് ശേഖരിച്ചത്