താൾ:Changanasseri 1932.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

159 ഓർമ്മ. ൮൦-മാണ്ടത്തെ പ്രസിദ്ധമായ നായരീഴവലഹളയെ സമാധാനപ്പെടുത്തുന്നതിനു ചെയ്താതായ വിജയകരമായ ശ്രമമാണ് ഇദ്ദേഹത്തിന്റെ പൊതുക്കാർയ്യരംഗത്തിലേയ്ക്കുള്ള അരങ്ങേററമെന്നു തോന്നുന്നു. ആറേഴു കൊല്ലം മുമ്പേ പെരിനാട്ടുനായന്മാരിൽ ചിലർ നടത്തിയ അക്രമങ്ങളാൽ അവശരായ പുലയന്മാരുടെ കല്ലുമാലക്കലാപം ശമിപ്പിക്കാ കൊല്ലത്തുനടത്തിയ യോഗത്തിനു്, ൮൦-മാണ്ടത്തെ യോഗത്തിൽ കട്ടിത്തരക്കാരനായിരുന്ന ഇദ്ദേഹം, ആദ്യവസാനക്കാരനായിഅഗ്രാസനം വഹിച്ചുകണ്ടപ്പോൾ, മി. പരമേശ്വരൻപിള്ള എത്രനാൾ കൂടി കഴിഞ്ഞാലാണു് ഇനി തിരുവിതാംകൂറിലേപൊതുസമുദായനേതൃത്വം വഹിക്കുവാൻ ജനങ്ങളാൽ പ്രാർത്ഥിതനായിത്തീരുന്നതെന്നു ഞാൻ ആലോചിച്ചു. ഏതാണ്ടു് അതിനനുകൂലമായ കാലത്തിന്റെ അരുണോദയമായിത്തുടങ്ങിയിട്ടുണ്ടെന്നു് എനിക്കു തേന്നുന്നു. കഴിഞ്ഞ ഏതാനും കൊല്ലങ്ങളിൽസംഭവിച്ച ഭൂലോകകലാപത്താൽ പ്രബുദ്ധമായ ഒരു വേല ചെയ്പാൻ തയ്യാറായി നിൽക്കുന്നുണ്ടു്. യുവാക്കന്മാർ മാത്രമല്ല,മി. മുരണിയിൽ ഗോവിന്ദപ്പിള്ള മുതലായി യുവഹൃദയമുള്ള വൃദ്ധന്മാരും അദ്ദേബത്തിന്റെ നേതൃത്വത്തെ കാംക്ഷിക്കുന്നുണ്ടെന്നുതോന്നുന്നു. മി. പരമേശ്വരൻപിള്ള പ്രസിഡന്റായിരിക്കുന്ന നായർസേവാസംഘം തിരുവിതാംകൂറിലേ ആദ്യത്തെ സേവാസംഘമാകുന്നു. ഈ സംഘത്തിന്റെ ശ്രമഫലങ്ങളുടെ മുർത്തീഭൂതദൃഷ്ടാന്തങ്ങ മററു ചില സംഘങ്ങളുടെ അമുർത്തഫലപ്രസംഗത്തെക്കാൾ ജനങ്ങൾക്കു വിശ്വാസജനകളായിത്തീർന്നിട്ടുണ്ടെന്നു സംശയം കൂടാതെ പറയാവുന്നതാണു്. ഇത്യാദി കാരണങ്ങളാൽത്തന്നെയായിരിക്കണം ഈ പ്രതിഥനായ കൊച്ചുമനുഷ്യന്റെ ആഗമനത്തെ സദസ്യർ ഹസ്തതാഡാഘോഷണംകൊണ്ടുസൽക്കരിച്ചതു്..........."

"സെക്രട്ടറിയുടെ റിപ്പോർട്ടിൽ സമാജത്തിൽനിന്നും അയച്ചിരുന്ന ചോദ്യപത്രത്തിനുത്തരമയച്ചവരിൽ ൬൦൦ പേർ ആളോഹരിഭാഗത്തേയും, ൪൦൦ പേർ താവഴിഭാഗത്തേയും അനുകൂലിച്ചു മറുപടി അയച്ചിട്ടുണ്ടായിരുന്നു എന്നു കാണുന്നുണ്ട്................ ആളോഹരിഭാഗം അഭിലഷിച്ച സാക്ഷി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/172&oldid=157418" എന്ന താളിൽനിന്ന് ശേഖരിച്ചത്