താൾ:Bhashastapadi.Djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടെ ലതാഗൃഹത്തിങ്കലീരാത്രിയിൽ
ഇരുന്നു കരഞ്ഞു പറഞ്ഞു പീഡിക്കും
ഇവിടെ സമീപം നയിക്ക കൃഷ്ണനെ ദു:ഖം
ഹിതമൊടുകേൾപ്പിച്ചാലനുകമ്പയുണ്ടാം
സഖീ ! സന്താപം നിശമയ നീ മേ സദയം
സഹ വിഹരിച്ചൊരു ഹരിയെ വരുത്തുക.
ഹാ! വിരഹം സഹിയാ മേ.

മുമ്പിലുണ്ടായ സമാഗമേ ലജ്ജയാ
കുമ്പിട്ടോരെന്നെ മുകുന്ദൻ
തമ്പുരാൻ പടുതയാ വശത്താക്കീട്ടിവണ്ണം
പിരിഞ്ഞല്ലൽ പൊറാതെയുമാക്കീട്ടൊഴിഞ്ഞു. (സഖീ…)

കൽപ്പകവൃക്ഷത്തിന്റെ തളിരുകളാകുന്ന
തൽപ്പത്തിങ്കൽ കിടത്തീട്ടു മാം സുചിരം
മൽപ്പയോധരമദ്ധ്യേ ശയിച്ചുകൊണ്ടധരം
കെൽപ്പൊടു പാനം ചെയ്തവനേ കിട്ടിയാവൂ. (സഖീ…)

സുരതത്തളർച്ചകൊണ്ടക്ഷികളടച്ചു ഞാൻ
സുധയിൽ കുളിച്ചോണം വിയർത്തതും, കൃഷ്ണൻ
മരതകവർണ്ണൻ പുളകമണിഞ്ഞതും,
മദനമദം പൂണ്ടു ചമഞ്ഞതും, മറക്കുമോ? (സഖീ…)

മണിതമാധുരികൊണ്ടു കുയിലിന്റെ കൂജിതം
ജിതവതിയാമെന്റെ പൂങ്കുഴലഴിഞ്ഞതും

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/11&oldid=157220" എന്ന താളിൽനിന്ന് ശേഖരിച്ചത്