താൾ:Bhashabharatham Vol1.pdf/480

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗംഗയംബുധിയിൽച്ചെന്നിട്ടേഴായിപ്പിരിയുന്നതാം. 19
ഗംഗയെന്നല്ല യമുനാ പ്ലക്ഷജാത സരസ്വതി
രഥവസ്ഥയാരസ്സരയുവെന്നല്ല ഗോമതി ഗണ്ഡകി 20
ഈയേഴാറും കുടിപ്പോർക്കു പാപം നില്ക്കുന്നതല്ലെടോ.
ഈഗ്ഗംഗയാണേകവപ്ര ശുചിയാകാശഗാമിനി 21
ഗന്ധർവ്വ,കേൾ ദേവഗംഗ സാക്ഷാലളകനന്ദതാൻ.
പിതൃലോക വൈതരണി പാപികൾക്കതിദുസ്തര 22
ഗംഗതാനെന്നരുളിനാൻ കൃഷ്ണദ്വൈപായനൻ മുനി,
സ്വർഗ്ഗം കൊടുക്കുമീഗ്ഗംഗയാർക്കുമേ തടവറ്റതാം 23
അതെന്തേ നീ തടുക്കുന്നതിതു ധർമ്മവുമായ് വരാ.
അനിവാര്യമസംബാധം പുണ്യം ഭാഗീരഥീജലം 24
നിന്റെ ചൊൽ കേട്ടു പേടിച്ചു തൊടാതീ ഞങ്ങൾ നില്ക്കുമോ?

വൈശമ്പായനൻ പറഞ്ഞു

അംഗാരപർണ്ണനതു കേട്ടങ്ങു വില്ലു വളച്ചുടൻ 25
തീക്ഷ് ണബാണങ്ങളാഞ്ഞെയ്താനുഗ്രാഹികൾകണക്കിനെ.
കൊള്ളി വീശിത്തന്റെ ദേഹമെല്ലാം മൂടീട്ടു പാണ്ഡവൻ 26
ശരം വരുന്നതൊക്കേയും തെറിപ്പിച്ചൂ ധനഞ്ജയൻ.

അർജ്ജുനൻ പറഞ്ഞു

ഗന്ധർവ്വ, ചെയ്യുമാറില്ലീയസ്ത്രജ്ഞരിൽ വിഭീഷിക 27
അസ്ത്രജ്ഞരിൽ പ്രയോഗിച്ചാൽ നുരപോലതലിഞ്ഞിടും.
മർത്ത്യരെക്കാൾ മേലെയല്ലോ ഗന്ധർവ്വരറിവുണ്ടു മേ 28
എന്നാൽ ദിവ്യാസ്ത്രമായ്പോരിടുന്നേൻ മായകൾ വിട്ടു ഞാൻ.
പണ്ടീയാഗ്നേയമാമസ്ത്രം കൊടുത്തിതു ബൃഹസ്പതി 29
ഭാരദ്വാജന്നു ഗന്ധർവ്വ,പരം ദേവേന്ദ്രദേശികൻ.
അഗ്നിവേശ്യന്നേകി ഭാരദ്വാജനെൻ ഗുരുവിന്നവൻ 30
ഇതെനിക്കായ്ത്തന്നു പിന്നെ ദ്രോണൻ ബ്രാഹ്മണസത്തമൻ.

വൈശമ്പായനൻ പറഞ്ഞു

എന്നോതി ക്രുദ്ധനായ് വിട്ടൂ ഗന്ധർവ്വൻനേർക്കു പാണ്ഡവൻ 31
ജ്വലിക്കുമാഗ്നേയാസ്ത്രത്തെയതവൻതേരു ചുട്ടുതേ.
തേർ പോയിത്താഴെ വീണോനഗ്ഗന്ധർവേന്ദ്രൻ മഹാബലൻ 32
അസ്ത്രശക്ത്യാ മോഹമാണ്ടു തല കുമ്പിട്ടു വീഴവേ.
പൂ ചാർത്തും മുടിയിൽ ചുറ്റിപ്പിടിച്ചിതു ധനഞ്ജയൻ 33
ഭ്രാതൃപാർശ്വത്തെയ്ക്കിഴച്ചാനസ്ത്രമോഹിതനെ ദ്രതം.
അവന്റെ ഭാര്യ ശരണംപ്രാപിച്ചാൾ ധർമ്മപുത്രനെ 34
പതിപ്രാണത്രാണ മോർത്തു കുംഭീനസിയതെന്നവൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/480&oldid=156829" എന്ന താളിൽനിന്ന് ശേഖരിച്ചത്