താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42

ഞ്ഞു,മാതംഗങ്ങൾ വരച്ചു കുറിയിട്ടുനില്ക്കുന്നപോലെ വിളങ്ങുന്നു. സാലം, താലം, തമാലം, ഖൎജ്ജൂരം, പിലാവു്, മാവു്, നീവാരം. പുന്ന, നീർകടമ്പു്, മാതളം, അശോകം, തിലം, ചെമ്പകം, ചന്ദനം, നീപം, കൈത എന്നീ തരുഗുൽമങ്ങളും ലതകളും ഇതാ നോക്കുക, നിറച്ചും പുഷ്പിച്ചുനിൽക്കുന്നു. അസംഖ്യം മൃഗപക്ഷികളോടുകൂടിയ ഈ പ്രദേശം പരമപാവനവും പരിശുദ്ധവും തന്നെ. ഹെ! സൌമിത്രെ! ഈ പക്ഷിശ്രേഷ്ഠനോടുകൂടെ നമുക്കിവിടെ വസിക്കാം." ശ്രീരാഘവന്റെ വാക്കുകൾ കേട്ടു പരവീരഘാതിയായ ലക്ഷ്മണൻ അവിടെ നല്ലൊരാശ്രമം നിൎമ്മിച്ചു. ചുററും മണ്ണുകൊണ്ടു ചുമരുകൾ കെട്ടി മദ്ധ്യത്തിൽ മുളന്തൂണുകൾ നാട്ടിയുറപ്പിച്ചിരുന്ന ആ പൎണ്ണശാല എത്രയും വിപുലമായിരുന്നു. നീണ്ട മുളകളായിരുന്നു അതിൽ കോൎത്തിരുന്ന കഴുക്കോലുകൾ. വൃക്ഷശാഖകൾകൊണ്ടു വാരി കെട്ടി മേലെ അമ, കാശം, കുശ, എന്നിവ നിരത്തിയിട്ടായിരുന്നു മേല്പുര മേഞ്ഞിരുന്നതു്. നിലമെല്ലാം നിരത്തി വൃത്തിയാക്കിയശേഷം ലഘുവിക്രമനായ ലക്ഷ്മണൻ ഗോദാവരിയിൽ ചെന്നു കുളിച്ചു് കുറേ പത്മങ്ങളും കായ്കനികളും ശേഖരിച്ചുകൊണ്ടുവന്നു് യഥാവിധി ആശ്രമത്തിന്നു പുഷ്പബലിചെയ്തു. ശാന്തികൎമ്മങ്ങളെല്ലാം ബംഗിയായി നിൎവ്വഹിച്ചശേഷം ലക്ഷ്മണൻ ശ്രീരാഘവന്നു് ആശ്രമത്തെ കാട്ടിക്കൊടുത്തു. സീതയോടുകൂടെച്ചെന്നു രാമൻ ആശ്രമം മുഴുവൻ ചുററിനോക്കി. ആ മഹാപുരുഷൻ അതിന്റെ ഭംഗി കണ്ടു് ഏററവും വിസ്മയിച്ചു. ഹൎഷാധിക്യത്താൽ ശ്രീരാഘവൻ ലക്ഷ്മണനെ ആലിംഗനം ചെയ്തുകൊണ്ടു് സ്നേഹപുരസ്സരം ഇങ്ങിനെ വചിച്ചു. "ഹ! ലക്ഷ്മണ! നിന്റെ ഈ ശില്പചാതുൎയ്യത്തെ ഞാൻ അഭിനന്ദിക്കുന്നു. സ്നേഹപാരവശ്യത്തോടുകൂടിയ എന്റെ ഈ ആലിംഗനമാണു് ഇതിന്നു ഞാൻ നിനക്കു നല്കുന്ന സമ്മാനം. ഭാവജ്ഞനും, കൃതജ്ഞനും, ധൎമ്മജ്ഞനുമായ നീ നിമിത്തം പിതാവു മരിച്ച ദുഃഖംപോലും എന്നെ വിട്ടു മാറുന്നു." എന്നിങ്ങിനെ പറഞ്ഞു ശ്രീരാഘവൻ സന്തോഷപാരവശ്യത്തോടെ ലക്ഷ്മണനെ ഗാഢമായി ആലിംഗനംചെയ്തു. അനന്തരം ശ്രീമാനും വാഗ്മിയുമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/47&oldid=203219" എന്ന താളിൽനിന്ന് ശേഖരിച്ചത്