താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
127

രൂപികളായ രാക്ഷസന്മാർ പാൎക്കുന്ന ഈ കൊടുങ്കാട്ടിൽനിന്നു് നീ ഭദ്രമായി തിരിച്ചുപോകുക. പരിഷ്കൃതനഗരങ്ങൾ, രമണീയഹൎമ്മ്യപ്രാസാദങ്ങൾ എന്നിവയാണു് നിനക്കു് യോഗ്യമായിട്ടുള്ളവ. മൃണാളസദൃശമായ നിന്റെ മൃദുചരണങ്ങൾക്കു് സഞ്ചരിപ്പാൻ പററിയ സ്ഥലം സുരഭിലങ്ങളായ പൂഞ്ചോലകളാണല്ലൊ. അസിതേക്ഷണയായ നിന്റെ സൌന്ദൎയ്യത്തികവിന്നു്, വരമാല്യങ്ങൾ, വിശിഷ്ടപേയഭോജ്യങ്ങൾ, പൂഞ്ചേലകൾ, ഉത്തമനായ ഭർത്താവു് എന്നിവയെല്ലാമല്ലെ യോജിച്ചവ? ഇത്രയും വിശിഷ്ടയായ ഭവതി ആരാണു്? രുദ്രനാരിയൊ, മരുൽപ്രിയയൊ, ദേവതാംഗനയൊ ആയിരിക്കാം ഭവതി. എടൊ! ഭദ്രെ! ഇതു് രാക്ഷസന്മാർ വസിക്കുന്ന ഘോരവനമാണല്ലൊ. ദേവഗന്ധൎവ്വന്മാരൊ, കിന്നരന്മാരൊ ഇവിടെ സഞ്ചരിക്കപോലും പതിവില്ല. അങ്ങിനെയിരിക്കെ ഭവതി ഇവിടെ വന്നതെങ്ങിനെ? ശാഖാമൃഗങ്ങൾ, ഭയങ്കരസിംഹങ്ങൾ, ഗന്ധദ്വിപങ്ങൾ, ഭീമവ്യാഘ്രങ്ങൾ, കണ്ടാൽ പേടികൊള്ളുന്ന പുലികൾ തുടങ്ങിയ പല ദുഷ്ടജന്തുക്കളും വസിക്കുന്ന കൊടുങ്കാടല്ലെ ഇതു്. നിനക്കവയെ ഭയമില്ലെ. മദിച്ച വാരണങ്ങൾ വായ് തുറന്നു ഗൎജ്ജിക്കുമ്പോൾ നീ പേടിക്കാതിരിക്കുന്നതെങ്ങിനെ? ഹേ! കമലലോചനെ! നീ ആർ! നിന്റെ കരസ്പർശമേററു് ഏതൊരു ഭാഗ്യവാനാണു് സംതൃപ്തികൊള്ളുന്നതു്? എന്തു കാരണംകൊണ്ടാണു് രാക്ഷസനിലയമായ ഈ ദണ്ഡകവനത്തെ നീ ആശ്രയിക്കുന്നതു്." വിപ്രവേഷം പൂണ്ടു് തന്റെ സമീപം വന്നു നില്ക്കുന്ന സൌമ്യദൎശനനായ രാവണനെ സമസ്തവിധമായ അതിഥിസൽക്കാരങ്ങളോടെ മൈഥിലി വിധിപൂൎവ്വകം അൎച്ചിച്ചു. പാദ്യാസനങ്ങൾകൊണ്ടെല്ലാം ആ ദുരാശയൻ പൂജിക്കപ്പെട്ടു. കമണ്ഡലു, കാഷായവസ്ത്രം മുതലായവ ധരിച്ചു് ഭിക്ഷുവേഷത്തിൽ വന്നിരിക്കുന്ന ആ രാക്ഷസനെ വൈദേഹി ഒരു ബ്രാഹ്മണോത്തമനെന്ന നിലയ്ക്കു് ഭക്ഷണത്തിന്നു ക്ഷണിച്ചു്. "ഹേ! ഭൂസുരേന്ദ്ര! ഇതാ ഈ ആസനത്തിൽ ഇരുന്നു വിശ്രമിക്കാം. ഇതാ ജലം; കാൽ കഴുകുക. രുചികരങ്ങളായ ഉത്തമഫലങ്ങൾ ഇതാ യഥേഷ്ടം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/132&oldid=203478" എന്ന താളിൽനിന്ന് ശേഖരിച്ചത്