താൾ:Bhasha champukkal 1942.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ പ്പെട്ടിരിക്കുന്നതു് എന്നുള്ളത് ആ നാടകത്തിന്റെ ഒരു പ്രശംസനീയമായ പ്രത്യേകതയാകുന്നു.

    ഇവകൂടാതെ തമ്പുരാൻ (1) ഗൌരീപരിണയം ഭാഷാചമ്പു,(2) ശ്രൂമൂലവിലാസം, (3) ലളിതാംബാ ദണ്ഡകം,(4) പാലാഴിമഥനം, (5) ബ്രസീനാനാടകം, (6)മദനമഞ്ജരീവിലാസം ഭരണം, (7) ബാണയുദ്ധം തിരുവാതിരപ്പാട്ട്, (8) ഒരു താലോലംപാട്ട്, (9) അമരുകകവിയുടെ രീതിയിൽ ചില ശൃങ്ഗാരശ്ലോകങ്ങൾ, (10) ചന്ദ്രഗുപുത വിജയം നാടകം, (11) കാത്യായന്യശ്ടകം (സംസ്കൃതം), (12) അംബാഷ്ടകം ഭാഷാ, (13) കാദം ബരീകഥാസാരം ഗദ്യം എന്നിങ്ങനെ വേറേയും പല കാവ്യങ്ങൽ നിർമ്മിച്ചിട്ടുണ്ട്. അവിടുത്തേ ഒറ്റ ശ്ലോകങ്ങൾക്കു സംഖ്യില്ല. ഗൌരീപരിണയം  ചമ്പുവിൽ ഒരു സ്തബകമേ തീർന്നുള്ളൂ. ബ്രസീനാനാടകം മൂന്നങ്കം അവിടുന്നും നാലാമങ്കത്തിന്റെ അതാനും ഭാഗം ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാനും രചിച്ചു. അതു മദനമഞ്ജരീവിലാസവും അപൂർണ്ണം തന്നെ ചന്ദ്രഗുപ്ത വിഡയത്തിന്റെ നാമധേയം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ, ശ്രീമൂലവിലാസത്തിൽ നാല്പതിൽചില്വാനം ശ്ലോകങ്ങളെ നിർമ്മിച്ചിട്ടുള്ളൂ. പാലാഴിമതനം ഇരുപത്തിരണ്ടു ശ്ലോകങ്ങൾ കൊണ്ടു പൂർണ്ണമാകുന്നു. അവിടുത്തേ കൃതികളെപ്പറ്റി സമഗ്രമായി പ്രദിപാദിക്കണമെങ്കിൽ അതു പ്രത്യേകം ഒരു ഉപന്യാസം കൊണ്ടല്ലാതെ സാദ്ധ്യമാകുന്നതല്ല. അവിടുന്നു് എന്തെഴുതിയാലും അതിന് അനന്യസുലഭമായ ഒരു 

428










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/439&oldid=156305" എന്ന താളിൽനിന്ന് ശേഖരിച്ചത്