താൾ:Bhasha champukkal 1942.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമധ്യായം

എന്ന സംജ്ഞയ്ക്ക് അർഹതയുണ്ട് സബന്ധു തന്റെ വാസവദത്തയെ'പ്രത്യക്ഷരശ്ശേഷമയപ്രപഞ്ചവിന്യാസ വൈദഗ്ധ്യനിധിം പ്രബന്ധം' എന്നാണല്ലോ വർണ്ണിക്കുന്നതു്. എങ്കിലും ആ പദം സങ്കുചിതമായ അർത്ഥത്തിൽ ചമ്പുപര്യായമായി വ്യവഹരിക്കപ്പെടുന്നുണ്ടു്. ഭട്ടതിരി തന്റെ രാജസ്മയം 'ചമ്പുകാവ്യ'മാണെന്ന തുറന്നു പറയുന്നുണ്ടെങ്കിലും അതിനു രാജസ്മയപ്രബന്ധമെന്ന പേരിലാണ് പ്രശസ്തി അധികം. അതുപോലെ കേരളത്തിലേ മറ്റു ചമ്പുക്കളേയും സാമാന്യേന പ്രബന്ധങ്ങൾ എന്നു പറയാറുണ്ട്. ദ്രാവിഡദേശത്തിൽപോലും ഒരു ചമ്പുവിനു യാത്രാപ്രബന്ധമെന്നു പേരുള്ളതായി നാം കണ്ടുവല്ലോ. ദ്രൗപതീപരിണയത്തിന്റെ ആരംഭത്തിൽ പാണ്ഡ്യദേശീയനായ ചക്രകവിയും തന്നെപ്പറ്റി ക്മിണീജാനകീപാർവതീപരിണയാഭിധപ്രബന്ധത്രയസന്ദർഭധുരന്ധരേണ' എന്നു പ്രശംസിച്ചിരിക്കുന്നു.

ചമ്പുക്കളും ദാക്ഷിണാത്യകവികളും . സംസ്കൃതചമ്പുക്കളിൽ നൂറ്റിന് എൺപതും ദാക്ഷിണാത്യന്മാരുടെ കൃതികളായിട്ടാണ് കാണുന്നതു്.അവരിൽ പണ്ടു വിദ്യാഭ്യാസം കഴിഞ്ഞാൽ ഏതെങ്കിലും ഒരു ഭാണമോ ചമ്പുവോ രചിക്കാത്ത കവികൾ അപൂർവമായിരുന്നു മാനവേദരാജാവു പൂർവഭാരതചമ്പു നിർമ്മിച്ചതു് തനിക്കു വ്യാകരണശാസ്ത്രത്തിൽ എത്രമാത്രം അവഗാഹമുണ്ടെന്നു തന്റെ ഗുരുനാഥനായ ആനായത്തു കൃഷ്ണപ്പിഷാരടിയേ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു എന്നു കേട്ടിട്ടുണ്ടു്.

27










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/38&oldid=156248" എന്ന താളിൽനിന്ന് ശേഖരിച്ചത്